സി ഐ ടി യു ഓഫീസിൽ 2,20,000; സ്പൈസസ് ബോർഡിലെ ജോലിക്ക് 1,40,000,അഖിൽ സജീവിൻറെ തട്ടിപ്പ് ഇങ്ങനെ
ആരോഗ്യ വകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പേരിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയ കേസ് തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പ് വിവാദത്തിൽ പ്രതി അഖിൽ സജീവിനെ തമിഴ്നാട് തേനിയിൽ നിന്ന് പിടികൂടി.പുലർച്ചെ പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അഖിൽ സജീവനെ പിടികൂടിയത്.
സിഐടിയു ഓഫീസിൽ നിന്നും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലും സ്പൈസസ് ബോrഡിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപ തട്ടിയ കേസിലുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പേരിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയ കേസ് തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും. തുടർന്ന് ഇയാളെ കൻ്റോൺമെൻ്റ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും. പ്രതിയെ ഒളിവിൽ കഴിയാൻ മറ്റാരും സഹായിച്ചതായി അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഡി വൈ എസ് പി എസ് നന്ദകുമാർ പറഞ്ഞു.
തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്താൽ മാത്രമേ കുടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ കഴിയു എന്നും ഡി വൈ എസ് പി എസ് നന്ദകുമാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.