തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. പഴകിയ ഭക്ഷണം പിടിച്ചെടുത്താൽ ഉൾപ്പെടെയുള്ള സംഭവങ്ങളിലെ തുടർനടപടികൾ വേ​ഗത്തിലാക്കാനാണ് പുതിയ തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈസൻസ് റദ്ദാക്കിയാൽ അതേ സ്ഥാപനം പിന്നീട് മറ്റൊരിടത്ത് തുടങ്ങാൻ അനുവദിക്കില്ല. സ്ഥാപനം തുടങ്ങാൻ പിന്നീട് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വേണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യും. വരും ദിവസങ്ങളിലും ഹോട്ടലുകളിലും ബേക്കറികളിലും ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.


ALSO READ: Masal Dosa Issue: മസാല ദോശയിൽ തേരട്ട, ഹോട്ടൽ പ്രവർത്തിക്കുന്നത് വൃത്തി ഹീനമായ സാഹചര്യങ്ങളിൽ


ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ സംസ്ഥാനത്ത് നിരോധിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ഇനി മുതൽ ഭക്ഷണ പൊതികളിൽ സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തിയതിയും സമയവും എഴുതണം. ഒപ്പം എത്ര സമയത്തിനുള്ളില്‍ ആ ഭക്ഷണം കഴിക്കണമെന്ന കാര്യം കൂടി വ്യക്തമാക്കിയിരിക്കണം.


ഫുഡ്‌ സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണമാണെങ്കിൽ അത് പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണങ്ങൾ എത്തിക്കാൻ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തണം. ഇവ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കുമ്പോള്‍ അത് ആരോഗ്യത്തിന് ഹാനികരവും ഒപ്പം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതാകാനും സാധ്യതയുണ്ട്. അതിനാൽ, നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.