സ്രവ പരിശോധനയ്ക്കുള്ള യന്ത്രം ഇറക്കാൻ സിഐടിയു ചോദിച്ചത് 16000 രൂപ, ഒടുവിൽ..!
ഈ ഉപകരണം മുകളിലെത്തിക്കാൻ ക്രെയിൻ വേണമെന്നും അതിനുള്ള വടകയും ചേർത്താണ് 16000 രൂപ ചോദിച്ചതെന്നുമാണ് യൂണിയൻ നേതാക്കളുടെ വാദം.
ആലപ്പുഴ: കൊറോണ (Covid19) സ്രവ പരിശോധനയ്ക്കുള്ള യന്ത്രം ലോറിയിൽ നിന്നും ഇറക്കാൻ ചുമട്ടു തൊഴിലാളികൾ (സിഐടിയു) ചോദിച്ചത് 16000 രൂപ. ഇതേതുടർന്ന് ആരോഗ്യ പ്രവർത്തകരായ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെട്ട ജീവനക്കാർ ചേർന്ന് ഉപകരണം താഴെയിറക്കി.
ആലപ്പുഴയിലെ തുറവൂർ യൂണിറ്റിലെ സിഐടിയു തൊഴിലാളികളാണ് വ്യാഴാഴ്ച രാവിലെ ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ടുവന്ന യന്ത്രങ്ങൾ ഇറക്കാൻ വൻതുക കൂലി ആവശ്യപ്പെട്ടത്. ട്രൂനാറ്റ് ലാബിലേക്കുള്ള ഒന്നരലക്ഷം രൂപയുടെ ഉപകരണങ്ങൾ ഇറക്കാനാണ് ഈ തുക ആവശ്യപ്പെട്ടത്.
Also read: വിലക്ക് നീക്കി.. ഓണത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും പൂക്കൾ എത്തിക്കാം
ഉപകരണത്തിന് 225 കിലോ ഭാരമാണ് ഉള്ളത്. ഇതിറക്കാൻ 9000 രൂപവരെ നൽകാമെന്ന് പറഞ്ഞിട്ടും തൊഴിലാളികൾ ഉപകരണം ഇറക്കാൻ തയ്യാറായില്ല. അതുകേട്ട് ആകെ വിഷമിച്ചു നിന്നപ്പോഴാണ് മെഡിക്കൽ ഓഫീസർ ആർ. റൂബി എത്തിയത്. ശേഷം നടത്തിയ കൂട്ടായ ആലോചനകൾക്കൊടുവിൽ തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് ഉപകരണമിറക്കാൻ അവർ തീരുമാനിക്കുകയായിരുന്നു .
Also read: ഹ്രസ്വചിത്രം 'പ്രോസ്റ്റിറ്റ്യൂട്ട്' അവതരണ മികവുകൊണ്ട് ശ്രദ്ധേയമാകുന്നു..
ശേഷം ഉപകരണം ഇറക്കി ആശുപത്രിയുടെ മുകളിലത്തെ നിലയിൽ എത്തിക്കുകയും ചെയ്തു. ഈ ഉപകരണം മുകളിലെത്തിക്കാൻ ക്രെയിൻ വേണമെന്നും അതിനുള്ള വടകയും ചേർത്താണ് 16000 രൂപ ചോദിച്ചതെന്നുമാണ് യൂണിയൻ നേതാക്കളുടെ വാദം. മാത്രമല്ല എത്ര രൂപ താരൻ കഴിയുമെന്നുള്ള ഒരു മറുപടിയും ആശുപത്രി അധികൃതർ നല്കിയിരുന്നില്ല എന്നാണ് അവർ പറയുന്നത്.
എന്നാൽ 50 ലക്ഷം മുടക്കി സ്ഥാപിക്കുന്ന കൊറോണ സ്രവ പരിശോധനാ ലാബ് ഒരാളുടെയല്ല ഒരു നാടിന്റെ തന്നെ ആവശ്യമാണെന്നും തൊഴിലാളികൾ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കേണ്ടിയിരുന്നുവെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.