തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ മുഴുവന്‍ ആശാപ്രവര്‍ത്തകരേയും മന്ത്രി അഭിനന്ദിച്ചു. ആരോഗ്യ മേഖലയില്‍ ആശാ പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഫീല്‍ഡ് തലത്തില്‍ കഷ്ടപ്പെട്ട് സേവനമനുഷ്ഠിക്കുന്നവരാണവര്‍. എല്ലാ ജില്ലകളിലുമായി നിലവില്‍ 21,694 പേര്‍ ഗ്രാമ പ്രദേശങ്ങളിലും 4205 പേര്‍ നഗര പ്രദേശങ്ങളിലും 549 പേര്‍ ടൈബ്രല്‍ മേഖലയിലുമായി ആകെ 26,448 പേര്‍ ആശ പ്രവര്‍ത്തകരായി പ്രവര്‍ത്തിച്ചു വരുന്നതായി മന്ത്രി പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് സാഹചര്യത്തില്‍ ആശാ പ്രവര്‍ത്തകര്‍ എല്ലായപ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. സാധാരണ പ്രവര്‍ത്തനങ്ങളേക്കാള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ലോകം ആശാ പ്രവര്‍ത്തകരെ ആദരിക്കുമ്പോള്‍ കേരളത്തിലെ ഓരോ ആശാ പ്രവര്‍ത്തകയ്ക്കും അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Also: Kerala Weather updates: മെയ് 27 വരെ തെളിഞ്ഞ കാലാവസ്ഥ, സംസ്ഥാനത്ത് മഴ അലർട്ടുകൾ പിൻവലിച്ചു


മാതൃശിശു സംരക്ഷണം ഉറപ്പാക്കുക, പ്രാഥമിക വൈദ്യസഹായം എത്തിക്കുക, അനുബന്ധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് താഴെത്തട്ടിലുള്ളവര്‍ക്ക് സേവനം ഉറപ്പാക്കുക, പകര്‍ച്ച വ്യാധിനിയന്ത്രണ പരിപാടികള്‍, കൊതുകു നിവാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കുക, പ്രാദേശിക ആരോഗ്യ പ്രശ്‌നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കാന്‍ വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുളള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമൊപ്പം ജീവിതശൈലീ രോഗങ്ങള്‍, സാന്ത്വന ശുശ്രൂഷ, സാമൂഹിക പങ്കാളിത്തത്തോടെയുള്ള മാനസികാരോഗ്യ പരിപാടി തുടങ്ങിയവയാണ് ആശ പ്രവര്‍ത്തകരുടെ പ്രധാന ചുമതലകള്‍.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.