Heatwave Alert: ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്; പാലക്കാട് പ്രത്യേക ജാഗ്രത നിർദേശം, പോളിങ് ബൂത്തിലേക്ക് വരുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്
Heatwave Alert In Palakkad: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് നിർദേശമുണ്ട്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോളിങ് ബൂത്തുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുന്നതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കനത്ത ചൂട് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണാകും. പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് നിർദേശമുണ്ട്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോളിങ് ബൂത്തുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
പാലക്കാട് ചൂട് 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളിലും ചൂട് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പോളിങ് ബൂത്തിലേക്ക് വരുമ്പോൾ വോട്ടർമാർ ജാഗ്രത പാലിക്കണം. പോളിങ് ബൂത്തിലേക്ക് വരുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
തൊപ്പി, കുട എന്നിവ കയ്യിൽ കരുതാൻ ശ്രദ്ധിക്കുക.
ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും.
നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക, കയ്യിൽ കുടിവെള്ളം കരുതുക.
വോട്ട് രേഖപ്പെടുത്താൻ ക്യൂ നിൽക്കുമ്പോൾ നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കാതിരിക്കാൻ ശ്രമിക്കുക.
സൺസ്ക്രീൻ ലോഷൻ പുരട്ടുന്നത് പരിഗണിക്കുക.
ഏതെങ്കിലും അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ മരുന്ന് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.
പോളിങ് ബൂത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
ഗർഭിണികൾ, വിവിധ രോഗാവസ്ഥകൾ ഉള്ളവർ എന്നീ വിഭാഗങ്ങൾ പ്രത്യേക ജാഗ്രത പുലർത്തുക.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടുക.
ALSO READ: സംസ്ഥാനത്ത് ഇന്നും ചൂട് കടുക്കും; വെള്ളിയാഴ്ചവരെ 12 ജില്ലകളിൽ യെല്ലോ അലർട്ട്
കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോളിങ് ബൂത്തുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. എല്ലാ പോളിങ് ബൂത്തുകളിലും കുടിവെള്ളം, ക്യൂ നിൽക്കുന്നവർക്ക് തണൽ, മുതിർന്ന പൗരന്മാർക്ക് ഇരിപ്പിടം, ഭിന്നശേഷിക്കാർക്ക് വീൽചെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ, ടോയ്ലറ്റ് സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.