കാലവർഷക്കെടുതി: 49 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 757 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ
തിരുവനന്തപുരത്ത് രണ്ടു ക്യാമ്പുകൾ തുറന്നു. 29 പേരെ മാറ്റിപ്പാർപ്പിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാമ്പിൽ അഞ്ചു പേരും പത്തനംതിട്ടയിൽ 10 ക്യാമ്പുകളിലായി 120 പേരെയും മാറ്റിയിട്ടുണ്ട്. ആലപ്പുഴയിൽ രണ്ടു ക്യാമ്പുകളിലായി 22 പേരും കോട്ടയത്ത് 15 ക്യാമ്പുകളിലായി 177 പേരും കഴിയുകയാണ്.
തിരുവനന്തപുരം: മഴക്കെടുതികൾ രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 757 പേർ ഈ ക്യാമ്പുകളിലുണ്ട്. ഇതിൽ 251 പേർ പുരുഷന്മാരും 296 പേർ സ്ത്രീകളും 179 പേർ കുട്ടികളുമാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.
തിരുവനന്തപുരത്ത് രണ്ടു ക്യാമ്പുകൾ തുറന്നു. 29 പേരെ മാറ്റിപ്പാർപ്പിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാമ്പിൽ അഞ്ചു പേരും പത്തനംതിട്ടയിൽ 10 ക്യാമ്പുകളിലായി 120 പേരെയും മാറ്റിയിട്ടുണ്ട്. ആലപ്പുഴയിൽ രണ്ടു ക്യാമ്പുകളിലായി 22 പേരും കോട്ടയത്ത് 15 ക്യാമ്പുകളിലായി 177 പേരും കഴിയുകയാണ്.
എറണാകുളത്ത് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒരു ക്യാമ്പ് തുറന്നിട്ടുണ്ട്. ഇടുക്കിയിൽ ആറു ക്യാമ്പുകളിലായി 105 പേരെയും തൃശൂരിൽ അഞ്ചു ക്യാമ്പുകളിലായി 225 പേരെയും മലപ്പുറത്ത് രണ്ടു ക്യാമ്പുകളിലായി ആറു പേരെയും മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ മൂന്നിടങ്ങളിലായി 38 പേരും കണ്ണൂരിൽ രണ്ടു ക്യാമ്പുകളിലായി 31 പേരും കഴിയുന്നുണ്ടെന്ന് സംസ്ഥാന റവന്യൂ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...