Heavy Rain: കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും; ഇടുക്കിയില്‍ വ്യാഴാഴ്ച വരെ രാത്രികാല യാത്ര നിരോധിച്ചു
കനത്ത മഴയും പ്രകൃതി ദുരന്ത ഭീഷണിയും മുന്നില്‍ക്കണ്ട് ഇടുക്കി ജില്ലയില്‍ വ്യാഴാഴ്ച വരെ രാത്രികാല യാത്ര നിരോധിച്ചു.
Idukki: കനത്ത മഴയും പ്രകൃതി ദുരന്ത ഭീഷണിയും മുന്നില്‍ക്കണ്ട് ഇടുക്കി ജില്ലയില്‍ വ്യാഴാഴ്ച വരെ രാത്രികാല യാത്ര നിരോധിച്ചു.
തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് നിരോധനം. മലയോര മേഖലകളില്‍ കനത്ത മഴയ്ക്കും മണ്ണിടിച്ചില്‍ ഭീഷണിയ്ക്കും സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
മേഖലയില്‍ വൈകിട്ട് ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെയുള്ള സമയത്തേക്ക് യാത്ര അനുവദിക്കില്ല. മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായി (Heavy Rain) തുടരുകയാണ്. സംസ്ഥാനത്ത് ഒക്ടോബര്‍ 15 വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയിലായിരിക്കും കാറ്റ് വീശുക. ആ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.
Also Read: Kerala Rain Alert: കുടയെടുത്തോളു, ഇന്നും 10 ജില്ലകൾക്ക് യെല്ലോ അലർട്ട്
നാളെ കൊല്ലം മുതല്‍ ഇടുക്കി വരെ ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം ഒഴികെ മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമായിരിക്കും.
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സാധ്യത ഉള്ളതിനാല്‍ കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരക്കൊല്ലി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള പ്രവേശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചിരിക്കുന്നതായി ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...