ഇന്നും (ജൂൺ 7)  നാളെയും തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിലും ഇന്ന്‌ മുതൽ ജൂൺ  11 വരെ മധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും ജൂൺ ഒമ്പത് മുതൽ 11വരെ തെക്കൻ കൊങ്കൺ തീരങ്ങളിലും  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സാഹചര്യത്തില്‍ കേരള തീരത്തും മുന്നറിയിപ്പുള്ള മറ്റു പ്രദേശങ്ങളിലും  ഈ ദിവസങ്ങളിൽ  മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തീരദേശങ്ങളിൽ തുടങ്ങി മലയോരമേഖലകളിലേക്ക് മഴ വ്യാപിക്കും എന്നാണ് പ്രവചിക്കപ്പെടുന്നത്. കാലവർഷം മെയ് 29ന് കേരളത്തിൽ എത്തിയെങ്കിലും കാറ്റിന്‍റെ ഗതിയും ശക്തിയും അനുകൂലമാകാത്തതിനാൽ മഴ കാര്യമായി ലഭിച്ചിരുന്നില്ല. ഇതോടെ മഴ നിറയേണ്ട ജൂണ്‍ ആദ്യവാരത്തിൽ വെയിൽ കാരണം ഉഷ്ണം അനുഭവപ്പെടുന്ന അവസ്ഥയായി. മഴമേഘങ്ങളെ കേരളതീരത്തേക്ക് എത്തിക്കാൻ തക്ക ശക്തി കാറ്റിന് ഇല്ലാത്തതായിരുന്നു മഴ കുറയാൻ കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിഗമനം.


ഉത്തരേന്ത്യേക്ക് മുകളിൽ രൂപപ്പെട്ട വിപരീത അന്തരീക്ഷ ചുഴിയും മഴ കുറയാൻ കാരണമായി. ജൂണ്‍ ഒന്ന് മുതൽ ഇതുവരെയുള്ള കണക്ക് പ്രകാരം സാധാരണ കിട്ടേണ്ട മഴയേക്കാൾ 48 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഭേദപ്പെട്ട മഴ ലഭിച്ചത് പത്തനംതിട്ടയിലും മലപ്പുറത്തും മാത്രം. കണ്ണൂർ, ഇടുക്കി, കാസർകോട്, പാലക്കാട്, വയനാട് ജില്ലകളിൽ മഴയിൽ കാര്യമായ കുറവുണ്ടായി.  മഴ മെച്ചപ്പെട്ടാലും ഇനിയുള്ള ദിവസങ്ങളിൽ പകൽമഴ കുറയാനാണ് സാധ്യത. രാത്രി കൂടുതൽ മഴ കിട്ടും. തുടർച്ചയായുള്ള മഴയ്‌ക്ക് പകരം ഇടവിട്ട് ഇടവിട്ടുള്ള മഴയ്ക്കാണ് സാധ്യത. ഈ വർഷം സാധാരണയിൽ കുറവ് മഴയാണ് കാലവര്ഷക്കാലത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.