ഇടുക്കി: ചെറുതോണി ഡാം ഇന്ന് തുറക്കാനുള്ള തീരുമാനം മരവിപ്പിച്ചു. രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2387.76 അടിയായിരുന്നത് ഇപ്പോള്‍ 2387.72 അടിയായി താഴ്ന്നു. ഇതോടെയാണ് അണക്കെട്ടു തുറക്കുന്ന നടപടികള്‍ തല്‍ക്കാലത്തേക്കു മാറ്റിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഴ കൂടിയാല്‍ നാളെ രാവിലെ അണക്കെട്ടിന്‍റെ ഷട്ടര്‍ ഉയര്‍ത്തും. ഇന്നു വൈകിട്ട് 5.30 ന് തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും.  അതേസമയം, ലക്ഷദ്വീപിനു സമീപം ചുഴലിക്കാറ്റായി മാറാവുന്ന ന്യൂനമര്‍ദം രൂപംകൊണ്ടു. നാളെ ഉച്ചയ്ക്കുശേഷം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറേക്കു നീങ്ങും. 


മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കടലിലുള്ളവര്‍ ഇന്നുതന്നെ തിരിച്ചെത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.