ബൈസണ്‍വാലി: കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്.  ഇതിനെ തുടര്‍ന്ന് ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മണ്ണിടിച്ചിലിനെ തുടർന്ന് റോഡിലേക്ക് വലിയ പാറകളും മണ്ണും വീണതോടെ റോഡ് പൂര്‍ണമായും അടയുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്.


Also Read: Cyclone Gulab: ആന്ധ്ര-ഒഡീഷ തീരങ്ങളിൽ വ്യാപക നാശം; കേരളത്തിലും ശക്തമായ മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട്  


 


രാത്രി പതിനൊന്നുമണിയോടെ ബൈസണ്‍വാലിക്ക് പോകുന്ന ജംക്ഷനില്‍ നിന്നും ഏകദേശം 100 മീറ്റര്‍ അകലെയാണ് മലയിടിച്ചിലുണ്ടായത്. ഇതേ സ്ഥലത്ത് കഴിഞ്ഞ വര്‍ഷവും മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. 


ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.  ഇതിനിടയിൽ  ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. 


Also Read: Aadhaar-Ration Link: വീട്ടിൽ ഇരുന്നുകൊണ്ട് മിനിറ്റുകൾക്കുള്ളിൽ റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം, അറിയേണ്ടതെല്ലാം 


ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്.


ഇവിടെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇതിനെതുടർന്ന് കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഏർപ്പെടുത്തിയിട്ടുള്ള മത്സ്യ ബന്ധന വിലക്ക് തുടരുമെന്നാണ് റിപ്പോർട്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.