തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും (Heavy rain) മഴക്കെടുതികളും തുടരുന്ന സാഹചര്യത്തിൽ ഉന്നതതലയോ​ഗം (High-level meeting) വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). വൈകിട്ട് 3.30നാണ് ഉന്നതതലയോ​ഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാർ, വിവിധ വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ യോ​​ഗത്തിൽ പങ്കെടുക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


ALSO READ: Mudslide | കനത്ത മഴയിൽ എറണാകുളത്ത് മണ്ണിടിച്ചിൽ; ഒരു മരണം


സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. നാളെ വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. അതേസമയം, സംസ്ഥാനത്ത് മഴ കനക്കുന്നതോടെ ഡാമുകൾ വീണ്ടും തുറക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.


ഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിന്റെ ഒരു ഷട്ടർ മാത്രം 40 സെന്റി മീറ്റർ ഉയർത്തും. പെരിയാറിന്റെ സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. രാവിലെ 10 മണിക്ക് 2398.80 അടി ജലനിരപ്പാണ് ഇടുക്കി ഡാമിൽ റിപ്പോർട്ട് ചെയ്തിരിക്കുരന്നത്. ഇടുക്കി അണക്കെട്ടിൽ വെള്ളം 2392.03 അടിയായൽ ബ്ലൂ അലേർട്ട് പ്രഖ്യാപിക്കും. 2398.03ന് ഓറഞ്ച് അലേർട്ടും 2399.03ന് റെഡ് അലേർട്ടുമാണ് പ്രഖ്യാപിക്കുക.


ALSO READ: Heavy rain in Kerala | സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും അതീവ ജാ​ഗ്രത


അതേസമയം, ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുന്നതിനാലാണ് അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടറും ഇന്ന് തുറക്കാൻ സാധ്യയുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പും ഉയരുന്നുണ്ട്. നിലവിൽ 140 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. തമിഴ്നാടിന് മുകളിലെ ചക്രവതച്ചുഴി അറബികടലിലേക്ക് നീങ്ങുന്നതിനാൽ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതാണ് മഴയ്ക്ക് കാരണം. ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ആന്ധ്രാതീരത്ത് പ്രവേശിക്കും.


തെക്കൻ ജില്ലകളിൽ ഇന്ന് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. മണിക്കൂറിൽ 50 കിലോമീറ്റർ വേ​ഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇന്നും നാളെയും മത്സ്യബന്ധനത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയും ബം​ഗാൾ ഉൾക്കടലിൽ രൂപമെടുക്കുന്ന ന്യൂനമർദം എന്നിവയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ ഇടയാക്കിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ കടുത്ത ജാഗ്രത വേണം. പ്രളയ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്നും അധികൃതർ നിർദേശിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.