കണ്ണൂർ: കനത്ത മഴയെതുടർന്ന് വടക്കൻ കേരളത്തിൽ പരക്കെ വ്യാപക നാശനഷ്ടം. കോളയാട് ചിറേരി ബാബുവിന്റെ നിർമാണം നടന്നുകൊണ്ടിരുന്ന ഇരുനിലയുള്ള വീട് മഴയിൽ നിലംപതിച്ചു. പരക്കെ നാശനഷ്ടം ഉണ്ടായി.  വീടിന്റെ നിർമാണം നടത്തിയിരുന്നത് ലോൺ എടുത്തായിരുന്നു. രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോഴിക്കോട് ജില്ലയിലെ നാദാപുരം ചെറുമോത്തും, വെള്ളൂരിലും മേപ്പയ്യൂരിലും മരം വീണ് വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലുള്ള മേപ്പയ്യൂരിലെ ചങ്ങരംവെള്ളി മീത്തലെചാലിൽ കുഞ്ഞബ്ദുള്ള എന്നയാളുടെ വീടാണ് ഭാഗികമായി തകർന്നത്.


ALSO READ: കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു


ചിയ്യൂരിൽ ട്രാൻസ്‌ഫോമറിന് മുകളിലേക്ക് തെങ്ങ് വീണു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി വടയത്തും മലപ്പുറം ജില്ലയിലെ പോത്തുകല്ലിലും കിണർ ഇടിഞ്ഞ് താഴ്‌ന്നു. കുറ്റ്യാടിയിൽ തയ്യുള്ളപറമ്പിൽ വാസുവിന്റെയും പോത്തുകല്ലിൽ നെട്ടിക്കുളം ജോർജിന്റെയും വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്‌ന്നത്.


കാരശേരി കാരമൂല വല്ലത്തായിപാറ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന വെന്റ് പൈപ്പ് പാലത്തിൽ വെള്ളംകയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. വയനാട് കൽപ്പറ്റയ്ക്കടുത്തുള്ള പുത്തൂർവയലിൽ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. നിസാര പരിക്കുകളോടെ വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടു. കനത്ത മഴയിൽ കാറിന്റെ നിയന്ത്രണംവിട്ടതാണ് അപകടകാരണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.