കനത്ത മഴയിൽ തലസ്ഥാനം മുങ്ങി, സംസ്ഥാനത്ത് വരും ദിവസങ്ങൾ മഴ ശക്തമാകും [VIDEO]
തലസ്ഥാന നഗരിയിൽ കനത്ത മഴയിൽ പലയിടങ്ങളിലും അതിരൂക്ഷ വെള്ളക്കെട്ട് അനുഭവപ്പെടുകയും ചെയ്തു. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും തമ്പാനൂരിലുമായി വലിയ രീതിയിലാണ് വെള്ളക്കെട്ട് ഉണ്ടായത്.
Thiruvananthapuram : സംസ്ഥാനത്ത് മഴ കനത്തതോടെ (Heavy Rain) പല പ്രദേശങ്ങളിലും വെള്ളം കയറി. കേരളത്തിൽ ഉടനീളമായി ഇന്നലെ ചൊവ്വാഴ്ച വൈകിട്ടോടെ മഴ ശക്തമായി തുടങ്ങിയത്. വൈകിട്ട് ശക്തമായ മാഴ നാല് മണിക്കുറോളം നിർത്താതെ പെയ്യുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തു.
അതേസമയം തലസ്ഥാന നഗരിയിൽ കനത്ത മഴയിൽ പലയിടങ്ങളിലും അതിരൂക്ഷ വെള്ളക്കെട്ട് അനുഭവപ്പെടുകയും ചെയ്തു. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും തമ്പാനൂരിലുമായി വലിയ രീതിയിലാണ് വെള്ളക്കെട്ട് ഉണ്ടായത്. വൈകിട്ട് ഏഴ് മണിയോടെ ഇവിടങ്ങളിൽ നിർത്താതെ മഴ പെയ്യുകയായിരുന്നു.
ന്യൂനമർദിത്തിന് മുന്നോടിയായിട്ടാണ് മഴ ശക്തമായതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതെ തുടർന്ന് തെക്കൻ കേരളത്തിലെ തീരമേഖലയിൽ മഴ ഇനിയും കനക്കുമെന്നാണ് മീറ്ററോജിക്കൽ ഡിപ്പാർട്ട്മെന്റ് നൽകുന്ന മുന്നറിയിപ്പ്. മഴ രാത്രിയും വൈകി തുടരുകയാണ്.
ALSO READ : Weather Update-സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
കേരളത്തിൽ ഇനി വരും ദിവസങ്ങൾ മഴ കനക്കും. ന്യൂമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ അതിശക്തമായ കാറ്റിനും തീരദേശ മേഖലയിൽ കടലാക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനത്തിന് പോകുന്നത് വിലക്കിട്ടുണ്ട്.
ALSO READ : സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്ന് മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ഇടുക്കി ജില്ലയിലാണ് യെല്ലോ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...