കോട്ടയം: കനത്തെ മഴയെ തുടർന്ന് വീടിന് മുന്നിലെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. അയ്മനം മുട്ടേൽ സ്രാമ്പിത്തറ ഭാനു കറുമ്പനാണ് മരിച്ചത്. 73 വയസായിരുന്നു. കന്നുകാലിക്ക് തീറ്റ നൽകാനായി പോകുമ്പോൾ വീടിന് തൊട്ടടുത്ത്, അഞ്ചടിയിലധികം താഴ്ച്ചയുള്ള വെള്ളക്കെട്ടിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ ഭാനുവിൻ്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ശാന്തമ്മയാണ് ഭാര്യ. മകൾ അഖില മോൾ, മരുമകൻ സുനിൽ കെ. എസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ക്രമീകരണങ്ങള്‍ പൂര്‍ണസജ്ജമെന്നും ആവശ്യമെങ്കില്‍ 
കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും വീണാ ജോര്‍ജ് അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ മികച്ച രീതിയിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ അപ്പര്‍കുട്ടനാട്ടില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. 


ALSO READ: ഒടുവിൽ കൂട്ടിലായി; ചാടിപ്പോയ ​ഹനുമാൻ കുരങ്ങിനെ പിടികൂടി


കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ചപ്പനി എലിപ്പനി, ഡെങ്കിപ്പനി പ്രതിരോധം പ്രധാനമാണ്. ആരോഗ്യപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അടക്കം എല്ലാവരും എലിപ്പനിക്കെതിരായ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കണം. ജില്ലയില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. 


തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി എന്നീ താലൂക്കുകളിലാണ് ദുരിതാശ്വാസക്യാമ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബുധനാഴ്ച ജില്ലാകളക്ടര്‍, ജില്ലാ പോലീസ് മേധാവി അടക്കമുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സമഗ്രയോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഒരുക്കങ്ങള്‍ വിലയിരുത്തുകയും വിവിധ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ക്യാമ്പുകളില്‍ മികച്ച രീതിയിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


വില്ലേജ് ഓഫീസര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് സിവില്‍ സപ്ലൈസ് ഓഫീസര്‍ ക്യാമ്പുകളില്‍ ഗ്യാസും പാചകത്തിനുള്ള അവശ്യവസ്തുക്കളും എത്തിക്കും. ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ ഭക്ഷണം എത്തിച്ചിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബോട്ട് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 


കിടങ്ങന്നൂര്‍ ഗവ. എസ്എന്‍ഡിപി സ്‌കൂള്‍ , തിരുമൂലപുരം ബാലികാമഠം സ്‌കൂള്‍, തിരുമൂലപുരം സെന്റ്.തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുമൂലപുരം എസ്.എന്‍.വി.എച്ച്.എസ് സ്‌കൂള്‍, തിരുമൂലപുരം തിരുമൂലവിലാസം യു.പി സ്‌കൂള്‍, ഇരവിപേരൂര്‍ ഗവ എല്‍പി സ്‌കൂള്‍, ഗവ യുപി സ്‌കൂള്‍ മുരിങ്ങശേരി, ഇരവിപേരൂര്‍ ഗവ എല്‍പി സ്‌കൂള്‍, കോഴിപ്പാലം ഗവ സ്‌കൂള്‍, എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.