തിരുവനന്തപുരം: Kerala Rain  Alert: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് (Rain Alert) മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിൽ ഇന്ന് റെഡ് അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചിരിക്കുന്നത് . കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


Also Read: Landslide in Attappadi | അതിശക്തമായ മഴ; അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ


മാത്രമല്ല എറണാകുളവും ആലപ്പുഴയും ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടായിരിക്കുമെന്നും (Yelllow Alert) കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇന്നലെ വൈകിട്ട് പ്രസിദ്ധീകരിച്ച മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. 


സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേരളമാകെ മേഘവൃതമായ നിലയിലാണെന്നും ഉപ​ഗ്രഹ ചിത്രങ്ങൾ വിലയിരുത്തി കാലാവസ്ഥാ നിരീക്ഷകൻ ഇന്നലെ വെളിപ്പെടുത്തിയിട്ടുണ്ട്. 


Also Read: Horoscope 05 October: ഈ 4 രാശികളുടെ ജീവിതത്തിൽ ഇന്ന് ടെൻഷൻ ഉണ്ടാകും, അത് ഒഴിവാക്കണമെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക


മാത്രമല്ല മലയോരജില്ലകളിൽ ഇടി/മിന്നൽ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.  കനത്ത മഴയ്ക്ക് പുറമെ ശക്തമായ കാറ്റുള്ളതിനാൽ കേരളാ കർണാടക തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്.  


അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ  വടക്കൻ ജില്ലകളിൽ പലയിടത്തും നാശനഷ്ടങ്ങളുണ്ടായിരുന്നു. 


Also Read: Kerala Rain Alert| കനത്ത മഴയിൽ കോഴിക്കോടും, തൃശ്ശൂരും വെള്ളക്കെട്ട്, സംസ്ഥാനത്ത് ഇന്നും യെല്ലോ അലർട്ട്


ഇതിനിടയിൽ കനത്ത മഴയെ തുടർന്ന് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ (Landslide റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിൽ കാരറ-ഗൂളിക്കടവ് റോഡിലേക്കാണ് മണ്ണിടിഞ്ഞു വീണത്. നെല്ലിയാമ്പതിയിൽ കുണ്ടറചോലയ്ക്ക് സമീപമാണ് മണ്ണിടിച്ചൽ ഉണ്ടായത്.


ശക്തമായ കാറ്റിലും മഴയിലുമാണ് മണ്ണിടിച്ചൽ ഉണ്ടായത്. രണ്ടിടങ്ങളിലും റോഡ് ​ഗതാ​ഗതം തടസ്സപ്പെട്ടു. പാലക്കാട് ജില്ലയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.