തിരുവനന്തപുരം:  കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അതിന്റെ അടിസ്ഥാനത്തിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  


Also Read: Monsoon 2021 : സംസ്ഥാനത്ത് കാലവർഷം ജൂൺ 3ന് എത്തും, ചൊവ്വാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് IMD


ഇതിനിടെ സംസ്ഥാനത്ത് ജൂണ്‍ മൂന്ന് മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും (IMD) അറിയിച്ചിട്ടുണ്ട്.  നേരത്തെ പ്രവചിച്ചത് അനുസരിച്ച് മെയ് 31 മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു.   


ഇത്തവണ മഴ ശരാശരിയിലും കൂടുതല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  കൂടാതെ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്ന മുതല്‍ ശക്തി പ്രാപിക്കുമെന്നും മൂന്നാറിയിപ്പുണ്ട്.  


Also Read: CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുമോ? പരീക്ഷ റദ്ദാക്കണമെന്ന ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും 


കനത്ത കാലവര്‍ഷം (Heavy Rain) വരാനിരിക്കെ നേരത്തെ തന്നെ അണക്കെട്ടുകളില്‍ മുന്നൊരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.  മുന്‍ കരുതലിന്റെ ഭാഗമായി അണക്കെട്ടുകളിൽ നിന്നും വെള്ളം തുറന്നുവിടുന്നുണ്ട്.


അധികാരികളുടെ അറിയിപ്പ് പ്രകാരം നിലവില്‍ സംസ്ഥാനത്തെ അണക്കെട്ടുകളെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ്.   ജൂണ്‍ മൂന്ന് വരെ കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ  മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.