തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. വിവിധ ജില്ലകളിൽ നാളെ കനത്ത മഴ പ്രവചിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു. കേരളതീരത്ത് ഡിസംബർ 2 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുട്ടമ്പുഴ വനത്തിൽ കാണാതായ മൂന്ന് സ്ത്രീകൾക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു


കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.  അതിൽ നാളെ തൃശൂർ, മലപ്പുറം ജില്ലകളിലും മറ്റന്നാൾ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഓറഞ്ച് അലർട്ടിന് പുറമെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  നാളെ പാലക്കാട് കോഴിക്കോട് വയനാട് ജില്ലകളിലും പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കോഴിക്കോ ട് വയനാട് കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്. 


Also Read: കർക്കടകം, ചിങ്ങം, തുലാം രാശിക്കാർക്ക് പുരോഗതിക്കും സാമ്പത്തിക നേട്ടത്തിനും സാധ്യത, അറിയാം ഇന്നത്തെ രാശിഫലം!


ഇതിനിടയിൽ ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു. ഇത് ഇന്ന് രാവിലെ വരെ അതിതീവ്ര ന്യുനമർദ്ദമായി തുടർന്ന് വൈകുന്നേരത്തോടെ തീവ്ര ന്യുനമർദ്ദമായി ശക്തി കുറയുമെന്നും തുടർന്ന് ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്ത് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ  തീവ്ര ന്യുനമർദ്ദമായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.