Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട്!
Kerala Weather Report: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്നും തിങ്കളാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുംഅറിയിപ്പുണ്ട്.
തിരുവനന്തപുരം: ഇന്ന് വിവിധ ജില്ലകളിൽ ഇടവിട്ട തോതിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം.
Also Read: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കും
ഇതിന്റെ അടിസ്ഥാനത്തിൽ വരും മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് മാത്രമല്ല സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
Also Read: തുലാം രാശിക്കാർക്ക് സമ്മിശ്ര ദിനം, ധനു രാശിക്കാർക്ക് ബിസിനസിൽ അഭിവൃദ്ധി, അറിയാം ഇന്നത്തെ രാശിഫലം!
എല്ലാ ജില്ലകളിലും നേരിയ തോതിലുള്ള മഴ സാധ്യത തുടരുകയാണ്. മഴയുടെ ശക്തി കുറഞ്ഞതിനാൽ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ട് ഉണ്ടായിരുന്ന ജില്ലകളിലും മഴയുടെ തോത് കുറഞ്ഞിട്ടുണ്ട്. മലയോര പ്രദേശങ്ങളിലടക്കം നേരിയ മഴയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. എങ്കിലും കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് തുടരുകയാണ്. കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
Also Read: ദീപാവലിക്ക് മുൻപ് മഹാലക്ഷ്മി യോഗം; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു, ഇനി വെച്ചടി വെച്ചടി കയറ്റം മാത്രം!
കേരള തീരത്ത് ഇന്ന് പുലർച്ചെ 02:30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തീരദേശ മേഖലകളിൽ പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതുകൊണ്ട് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.