തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന്‍ കാലാവസ്ഥാ മുന്നറിയിപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്റ്റംബര്‍ 4 വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ്  കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. മുന്നറിയിപ്പിനെ ത്തുടര്‍ന്ന്  വിവിധ ജില്ലകളില്‍  അ​ലേര്‍​ട്ട്  പ്രഖ്യാപിച്ചു.


 ഇടുക്കി,  വയനാട്,   മലപ്പുറം  ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ  അറിയിപ്പില്‍ പറയുന്നത്. ജാഗ്രതാ നിര്‍ദേശത്തിന്‍റെ  ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അ​ലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ബു​ധ​നാ​ഴ്ച വ​രെ കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​വി​ടെ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്.


കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്ത് തെളിഞ്ഞ അന്തരീക്ഷമായിരുന്നു.