Kerala Rain Alert: തുലാവർഷത്തിന് തുടക്കം, ഒക്ടോബർ 30 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 30 ശനിയാഴ്ച വരെ വ്യാപകമായ മഴയ്ക്ക് (Heavy Rain) സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് (Weather Department). ഇടിമിന്നലോട് കൂടിയ മഴയ്ക്കും, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് (yellow alert). നാളെ ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ടെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ അത് ന്യൂനമർദ്ദമായി (Depression) മാറിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇതും മഴ കനക്കാൻ കാരണമായേക്കും. ഒക്ടോബര്‍ 27, 28 തീയതികളില്‍ തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഒക്ടോബര്‍ 28 മുതല്‍ 30 വരെ ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട് തീരങ്ങളിലും ഒക്ടോബര്‍ 29, 30 തീയതികളില്‍ തെക്കന്‍ ആന്ധ്രാ പ്രദേശ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Also Read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അതിനാൽ ഈ ദിവസങ്ങളിൽ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് (Rain) സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസം കേരളമടക്കം തെക്കേയിന്ത്യയിൽ നിന്നും കാലവർഷം പൂർണമായും പിൻവാങ്ങിയതായും തുലാവർഷം ആരംഭിച്ചതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്യുന്ന പ്രവണതയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...