ഇടുക്കി: ശക്തമായ കാറ്റിലും മഴയിലും ഇടുക്കിയിൽ ഏലം മേഖലയില്‍ വൻ നാശം. ശക്തമായ കാറ്റില്‍ ഏലത്തട്ടകള്‍ വ്യാപകമായി ഒടിഞ്ഞ് നശിച്ചു. വിലത്തകർച്ചയും മറ്റ് പ്രതിസന്ധികളും നിലനില്‍ക്കുന്ന സമയത്താണ് കാലവര്‍ഷത്തിലെ കൃഷി നാശവും. അതേസമയം ഏലത്തിന് അഴുകല്‍ രോഗവും വ്യാപകമായിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കടുത്ത പ്രതിസന്ധി നേരിടുന്ന ഏലം കൃഷിയെ ഇത്തവണത്തെ കാലവര്‍ഷ മഴയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഏക്കറ് കണക്കിന് ഏലച്ചെടികളാണ് ശക്തമായ കാറ്റില്‍ ഒടി‍ഞ്ഞ് നശിച്ചത്. ഏല തട്ടകള്‍ ഒടിഞ്ഞ് നശിച്ചത് വരും വര്‍ഷത്തെ ഉല്‍പ്പാദനത്തേയും സാരമായി ബാധിക്കും. 

Read Also: Vadakara Custodial Death: സജീവന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും!


ഇത്തവണ ഉണ്ടായ ശക്തമായ വേനലില്‍ ഏലം പരിപാലനം കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. ഇത് ഉല്‍പ്പാദനം ഗണ്യമായി കുറയാനും കാരണമായി. ഇതോടൊപ്പം വിലയിടിവും ഏലം കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് കൃഷി നാശവും ഉണ്ടായിരിക്കുന്നത്.


കൃഷി നാശത്തിനൊപ്പം മഴ ശക്തമായി തുടരുന്നതിനാല്‍ ഏലത്തിന് അഴുകല്‍ രോഗവും വ്യാപകമാണ്. മഴയ്ക്ക് ശമനമുണ്ടായില്ലെങ്കില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. നിലവിലെ വലിയ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര സഹായം നല്‍കണമെന്ന ആവശ്യമാണ് ഏലം കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നത്.

Read Also: "അയാൾ എന്റെ ശരീരത്തിലൂടെ കൈയ്യോടിക്കാൻ നോക്കി, ഓർക്കുമ്പോൾ വല്ലാത്ത അസ്വസ്ഥതയാണ്" സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികാരോപണം


വിലയിടിവിനൊപ്പം ചെടികള്‍ കൂടി നശിക്കുന്നത് കർഷകർക്ക് വലിയ തിരിച്ചടിയാകും. തുടര്‍ച്ചയായ കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും ഏലം മേഖലയെ പൂർണ്ണമായി തകർക്കുമെന്ന ആശങ്കയിലാണ് കർഷകർ. മുമ്പ് അമിതമായ കീടനാശി പ്രയോഗത്തിലൂടെ കയറ്റുമതി വലിയതോതിൽ ഏലത്തിനെ ബാധിച്ചിരുന്നു.


പല രാജ്യങ്ങളും കേരളത്തിൽ നിന്നുള്ള ഏലം തിരിച്ചയച്ചതോടെ പ്രതിസന്ധി രൂക്ഷമായി. കോവിഡും പ്രളയവും ഉണ്ടാക്കിയ പ്രതിസന്ധിക്ക് പിന്നാലെയാണ് വിലയിടിവിൽ കൂപ്പുകുത്തിയ ഏലത്തിന് ഇരുട്ടടിയായി കയറ്റുമതി പ്രതിസന്ധി കൂടി എത്തിയത്. ഇപ്പോൾ കാലാവസ്ഥ തിരിച്ചടിയായി അഴുകൽ രോഗം വ്യാപിക്കുന്നതോടെ എന്തു ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഏലം കർഷകർ.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ