അടുത്ത അഞ്ച് ദിവസം കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തെക്കോട്ട് മാറി സജീവമായിരുന്ന മണ്‍സൂണ്‍ പാതി ഇന്നു മുതല്‍ വടക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കർണാടക തീരത്ത് തിങ്കളാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിലും ചിലപ്പോൾ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
തെക്കോട്ട് മാറി സജീവമായിരുന്ന മണ്‍സൂണ്‍ പാതി ഇന്നു മുതല്‍ വടക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉത്തരേന്ത്യയില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ ന്യൂനമര്‍ദങ്ങള്‍ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. ജൂലൈ 18ന് ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ്. ജൂലൈ 19ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂലൈ 20ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...