കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അടുത്ത നാല് ദിവസത്തേക്ക് കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
അടുത്ത നാല് ദിവസത്തേക്ക് കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 23നു കോട്ടയം, ഇടുക്കി ജില്ലകളിലും 24നു മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ, ഏപ്രില്‍ 25, 26,27 തീയതികളിലും ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അര്‍ണാബ് ഗോസ്വാമിയ്ക്കും കുടുംബത്തിനു൦ നേരെ അജ്ഞാതരുടെ ആക്രമണം!
ഏപ്രില്‍ 26നു തൃശ്ശൂര്‍ ജില്ലയിലും 27നു കോട്ടയം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, തൃശൂര്‍ ജില്ലകളില്‍ 6 മുതല്‍ 11 സെന്‍റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.
ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ വീശിയടിക്കുന്ന കാറ്റിനും ഇവിടങ്ങളില്‍ സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകരമായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.