ന്യൂ ഡൽഹി : മലയാളം സിനിമ മേഖലയിലെ ചൂഷണത്തെ കുറിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. 15 ദിവസത്തിനകം ചീഫ് സെക്രട്ടറി മറുപടി നൽകണമെന്നാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിച്ച് മൂന്ന് മാസത്തിനകം പുറത്ത് വിടണമായിരുന്നു, എന്നിട്ട് റിപ്പോർട്ട് പുറത്ത് വിടാത്ത സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് വനിതാ കമ്മീഷൻ അധ്യക്ഷ കത്തിലൂടെ അറിയിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് WCC നിരന്തരം പരാതി നൽകുകയാണെന്നും റിപ്പോർട്ട് കമ്മീഷൻ നൽകിട്ടില്ല. പരാതിക്കാർക്ക് സർക്കാർ റിപ്പോർട്ട് നൽകിയില്ലെങ്കിൽ വനിത കമ്മീഷന് ഇടപെടേണ്ടി വരും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് രേഖ ശർമ താക്കീത് നൽകി. 


ALSO READ : Hema Committee Report : 'സർക്കാർ നിശബ്ദമായിരുന്നപ്പോൾ ശബ്ദം ഉയർത്തിയത് ഞങ്ങൾ'; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ മന്ത്രി പി രാജീവിനെ തള്ളി WCC


അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് WCC ആവശ്യപ്പെട്ടിട്ടില്ലയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും  ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടുവെന്നുമാണ്  മന്ത്രി വെളിപ്പെടുത്തുന്നത്.


എന്നാൽ മന്ത്രിയുടെ പ്രസ്താവന തള്ളി WCC രംഗത്തെത്തുകയും ചെയ്തു. കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് മന്ത്രിയുമായി WCC അംഗങ്ങൾ നടത്തിയ ചർച്ചയിൽ സമർപ്പിച്ച കത്ത് വനിത സംഘടന ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് വനിതാ സംഘടന മന്ത്രിക്കെതിരെ രംഗത്തെത്തിയത്. റിപ്പോർട്ടിനെ കുറിച്ച് സർക്കാർ നിശബ്ദമായിരുന്നപ്പോൾ തങ്ങളാണ് തുടരെ ശബ്ദമുയർത്തിയതെന്ന് WCC കത്തിൽ പറയുന്നു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.