തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ എടിഎം തട്ടിപ്പിനു പിന്നാലെ നെറ്റ് ബാങ്കിങ് തട്ടിപ്പും. തിരുവനന്തപുരം പട്ടം സ്വദേശിനിയായ അധ്യാപികയുടെ അക്കൗണ്ടില്‍ നിന്നും 51000 രൂപ നെറ്റ് ബാങ്കിങ് വഴി പിന്‍വലിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.  പ്രാഥമിക പരിശോധനയില്‍ ചൈനയില്‍ നിന്ന് ഓണ്‍ലൈനായി പണം പിന്‍വലിച്ചതായാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

പട്ടം എസ്ബിടി ശാഖയിലായിരുന്നു അധ്യാപികയുടെ അക്കൗണ്ട്. ഇക്കഴിഞ്ഞ 5. 6 തീയ്യതികളില്‍ തുടര്‍ച്ചയായി പണ നഷ്ടമായെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ അധ്യാപിക പരാതി നല്‍കി. ഇതേതുടര്‍ന്നു നടത്തിയ  പ്രാഥമിക അന്വേഷണത്തിലാണ് വിദേശത്തു നിന്നും നെറ്റ് ബാങ്കിങ് വഴി പണം നഷ്ടമായിരിക്കുന്നതെന്ന് തെളിഞ്ഞത്. 


പരാതിയെ തുടര്‍ന്ന് നഷ്ടപ്പെട്ട പണ തിരിച്ചു നല്‍കാമെന്ന് എസ്ബിടി അധികൃതര്‍ വ്യക്തമാക്കി. അതേസമയം വിദേശത്തു നിന്നും നടന്ന തട്ടിപ്പായതിനാല്‍ അന്വേഷണത്തിന്റെ ഗതി ഏതു രീതിയില്‍ പോകുമെന്നതിനെ കുറിച്ച് ഇതുവരെ വ്യക്തമായിട്ടില്ല.


കേരളത്തെ ഞെട്ടിച്ച് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന എടിഎം തട്ടിപ്പുമായി ഇപ്പോഴത്തെ സംഭവത്തിന് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. അന്ന് തട്ടിപ്പ് നടത്തിയ റുമേനിയന്‍ സ്വദേശികളില്‍ ഒരാളെ മാത്രമേ പിടികൂടാന്‍ സാധിച്ചിട്ടുള്ളൂ.