Post-Mortem in Night : മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്മോർട്ടത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി
അഞ്ച് മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ് മോർട്ടത്തിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.
Kochi : രാത്രികാല പോസ്റ്റ് മോർട്ടത്തിന് (Post Mortem) മെഡിക്കൽ കോളേജുകളിൽ സൗകയം ഒരുക്കണമെന്ന് കേരളം ഹൈ കോടതി ആവശ്യപ്പെട്ടു. ഇതിനുള്ള സൗകര്യങ്ങൾ ആറ് മാസങ്ങൾക്ക് ഉള്ളിൽ തന്നെ ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ് മോർട്ടത്തിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആറ് കൊല്ലങ്ങൾക്ക് മുമ്പ് തന്നെ ഇതിനായി ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും, എന്നിട്ടും ഇത് നടപ്പിലാക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്നും കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സൗകര്യം ഒരുക്കാതെയിരിക്കരുതെന്നും കോടതി പറഞ്ഞു. ഇത് മാത്രമല്ല കേരളത്തിൽ എല്ലാ മെഡിക്കൽ കോളേക്ജുകളിലും ഇതിനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
ആശുപത്രികളിൽ സൗകര്യമില്ലായ്മ മൂലംപോസ്റ്റ്മാർട്ടം വൈകിപ്പിക്കരുത്തെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. രാത്രി പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കുന്നതിന് ഫോറന്‍സിക് സര്‍ജന്‍മാര്‍ മുന്നോട്ട് വച്ച കാരണങ്ങള്‍ സ്വീകാര്യമല്ലെന്നും കോടതി പറഞ്ഞു.മൃതദേഹങ്ങളോടെ അവഗണന കാണിക്കരുത്തെന്നും കോടതി പറഞ്ഞു.
ALSO READ: എമർജൻസി ഡ്യൂട്ടികളിൽ പ്രവേശിച്ച് പിജി ഡോക്ടർമാർ, ഒപി ബഹിഷ്ക്കരണം തുടരും
പോസ്റ്റുമാർട്ടം നടത്തി മൃതദേഹം വീട്ടിലെത്തിക്കാനുള്ള ചിലവും സർക്കാർ ഏറ്റെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മരിച്ചയാളുടെ ബന്ധുക്കള്‍ മൃതദേഹത്തിനായി ആശുപത്രിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാകരുതെന്നുംകോടതി പറഞ്ഞു. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍തീർക്കാൻ നടപാടി സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...