Covid Vaccination Certificate |വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പിഴവ്, തിരുത്താൻ നിർദേശിച്ച് ഹൈക്കോടതി
സർട്ടിഫിക്കറ്റിൽ പിഴവ് വന്നിട്ടുണ്ടെന്ന് കാണിച്ച് എറണാകുളം സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
കൊച്ചി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ (Covid Vaccination Certificate) പിഴവ് വന്നതിനെ തുടർന്ന് സമർപ്പിച്ച ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി (High Court). കോവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടെ പിഴവ് തിരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് (Central Government) കോടതി നിര്‍ദേശിച്ചു.
സർട്ടിഫിക്കറ്റിൽ പിഴവ് വന്നിട്ടുണ്ടെന്ന് കാണിച്ച് എറണാകുളം സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. തനിക്ക് ലഭിച്ച വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്ഥലവും തിയതിയും തെറ്റായി രേഖപ്പെടുത്തിയെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.
Also Read: Kerala Covid Update | കേരളത്തിൽ ഇന്ന് 6674 പേർക്ക് കോവിഡ്, 59 മരണം
ഏപ്രിൽ മാസത്തിൽ ആലുവയിൽ വച്ചാണ് ഹർജിക്കാരൻ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ ജൂലൈയില്‍ എറണാകുളത്ത് എടുത്തുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു.
സര്‍ട്ടിഫിക്കറ്റിലുണ്ടായ തെറ്റ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഹര്‍ജിക്കാരന്റെ രണ്ടാം ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലാണ് പിഴവ് വന്നിട്ടുള്ളത്. സര്‍ട്ടിഫിക്കറ്റിലെ തെറ്റ് കാരണം വിദേശത്തുള്ള മക്കളെ സന്ദര്‍ശിക്കാന്‍ തടസമുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...