കൊച്ചി: RSS നേതാവ് കതിരൂർ മനോജ് വധക്കേസിൽ പ്രതിയായ സിപിഎം നേതാവ് പി.ജയരാജനെതിരെ യുഎപിഎ നിലനിൽക്കും. ജയരാജൻ അടക്കമുള്ള പ്രതികൾ യുഎപിഎ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടയിൽ നൽകിയ ഹ‌ർജി ഡിവിഷൻ ബെഞ്ച് തള്ളി. നേരത്തെ ഹൈക്കോടതി സിം​ഗിൾ ബെഞ്ച് യുഎപിഎ നിലനിൽക്കുമെന്ന് വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികളായ ജയരാജൻ അടക്കമുള്ളവർ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിനെ സമീപിച്ച് തിരിച്ചടി നേരിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

UAPA ചുമത്താൻ കേന്ദ്ര സർക്കാരിനും അനുമതിയുണ്ടെന്ന് കോടതി പ്രതികളെ അറിയിച്ചു. യുഎപിഎ ചുമത്താൻ സംസ്ഥാന സർക്കാരിന് മാത്രമെ അനുമതിയുള്ളു എന്ന വാദവുമായിട്ടാണ് പ്രതികൾ സിം​ഗിൾ ബഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയത്. എന്നാൽ കോടതി സിം​ഗിൾ ബഞ്ചിൻ്റെ വിധി ശരിവെക്കുകയായിരുന്നു.


ALSO READ: പക്ഷിപ്പനി സംസ്ഥാനദുരന്തമാക്കി: ശ്രദ്ധിക്കാം ഇൗ ലക്ഷണങ്ങൾ നിങ്ങളിലും


ജയരാജനെ കൂടാതെ സിപിഎമ്മിൻ്റെ പയ്യന്നൂ‌ർ ഏരിയ സെക്രട്ടറി ടി.ഐ മദുസൂദനൻ, കുന്നുമ്മൽ റിജേഷ്, കട്ട്യാൽ മീത്തൽ മഹേഷ്. കുളപ്പുറത്തുകണ്ടി സുനിൽകുമാർ, മം​ഗലശേരി വി.പി.സജിലേഷ് എന്നിവരാണ് ഹർജി സമ‌ർപ്പിച്ച മറ്റ് പ്രതികൾ. കേസിൽ 25-ാം പ്രതിയായ പി.ജയരാജനാണ് (P Jayarajan) കൊലപാതകത്തിൻ്റെ മുഖ്യ സൂത്രധാരൻ സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ കേസിലെ പ്രധാന പ്രതികളായ വിക്രമനും തുടങ്ങിയവർ ഇപ്പോഴും ജയലിൽ തന്നെയാണ്.


ALSO READ: ആലപ്പുഴയിൽ രണ്ടിടത്ത് പൊലീസുകാർക്ക് നേരെ ആക്രമണം


2014ലായിരുന്ന ആർഎസ്എസിൻ്റെ കണ്ണൂർ ജില്ല ഭാരവാഹിയായ മനോജ് കൊല്ലപ്പെടുന്നത്. മനോജ് സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബെറിഞ്ഞ് വണ്ടിയിൽ നിന്ന് വലിച്ചിറക്കി വെട്ടി കൊല്ലുകയായിരുന്നു. തുടർന്ന് സിബിഐ (CBI) അന്വേഷണത്തിൽ പി.ജയരാജിന് മുഖ്യ പങ്കുണ്ടെന്ന് കണ്ടെത്തി 2017ൽ റിപ്പോർട്ട സമ‌ർപ്പിച്ചു. യുഎപിഎക്ക് പുറമെ ​ഗൂഡാലോചന, സംഘംചേരൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചേർത്താണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചത്.


കൂടുതൽ ‌രാഷ്ട്രീയം, സിനിമ, കായിക വാർത്തകൾ ‌‌നിങ്ങളുടെ വിരൽ തുമ്പിൽ.‌ ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy