High Court: മകളുടെ വിവാഹം; കൊലക്കേസ് പ്രതിയായ മുസ്ലീം പിതാവിന് എമർജൻസി ലീവ് അനുവദിച്ച് ഹൈക്കോടതി
Kerala High Court: പ്രതി മുസ്ലീമായതിനാൽ മകളുടെ വിവാഹത്തിൽ പിതാവ് പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
കൊച്ചി: മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കൊലക്കേസ് പ്രതിക്ക് എമർജൻസി ലീവ് അനുവദിച്ച് കേരള ഹൈക്കോടതി. പ്രതി മുസ്ലീമായതിനാൽ മകളുടെ വിവാഹത്തിൽ പിതാവ് പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നാല് ദിവസത്തെ എമർജൻസി ലീവ് അനുവദിച്ചത്. മുൻകാലങ്ങളിലെ പ്രതിയുടെ അച്ചടക്കവും കോടതി പരിഗണിച്ചു. പ്രതിയുടെ മകളാണ് പിതാവിന് അടിയന്തരമായി പരോൾ നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
നേരത്തെ, ലീവോ എമർജൻസി ലീവോ അനുവദിച്ചപ്പോഴെല്ലാം പ്രതി ഒരിക്കലും കാലാവധി തെറ്റിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്താതെ തിരികെ എത്തിയിട്ടുണ്ടെന്നും എമർജൻസി ലീവ് അനുവദിക്കവെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. വിവാഹം എന്ന ആവശ്യത്തിൽ എതിർ കക്ഷികൾക്ക് തർക്കമില്ലെന്നും ഒരു മകളുടെ പിതാവായതിനാൽ അതും ഒരു മുസ്ലീമായതിനാൽ, പിതാവ് വിവാഹത്തിൽ പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ പെരുമാറ്റത്തിനെതിരെ പ്രതികൂലമായ റിപ്പോർട്ടുകളോ അദ്ദേഹം ഒളിവിൽ പോകുമെന്ന ആശങ്കയോ എതിർ വിഭാഗം പ്രകടിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 07.01.2024 ന് നടക്കാനിരിക്കുന്ന ഹർജിക്കാരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹർജിക്കാരിയുടെ പിതാവിന് അടിയന്തര അനുമതി നൽകണമെന്നാണ് കോടതിയുടെ അഭിപ്രായമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജനുവരി 7 നാണ് പ്രതിയുടെ മകളുടെ വിവാഹം. പിതാവിന് പരോൾ അനുവദിച്ചില്ലെങ്കിൽ തന്റെ വിവാഹം നടക്കില്ലെന്നും പിതാവിന് പരോൾ ലഭിക്കാത്തതിനാൽ നേരത്തെ ഒരു തവണ തന്റെ വിവാഹം മാറ്റിവെയ്ക്കേണ്ടി വന്നതായും മകൾ കോടതിയെ അറിയിച്ചു. നേരത്തെയും പ്രതിയ്ക്ക് മറ്റ് രണ്ട് പെൺമക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കോടതി എമർജൻസി ലീവ് അനുവദിച്ചിരുന്നതായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി നാരായണൻ വാദിച്ചു. തുടർന്നാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രതിയ്ക്ക് കോടതി നാല് ദിവസത്തെ അടിയന്തര അവധി അനുവദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.