കൊച്ചി: സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ട്‌ കെട്ടിവെക്കണം, പാസ്പോർട്ട്‌ കോടതിയിൽ കെട്ടിവെക്കണം, അന്തിമ റിപ്പോർട്ട്‌ ഫയൽ ചെയ്യും വരെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും ഉപാധി.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്ന് സുരേന്ദ്രൻ കോടതിയെ അറിയിച്ചു. 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്.


15 കേസുകളാണ് സുരേന്ദ്രനെതിരെയുള്ളതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്. എട്ട് കേസുകളില്‍ ജാമ്യം എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് വാറന്റ് ആയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വ്യത്യസ്ത സമയങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 15 കേസുകളിലെ അവസാനത്തെ കേസാണ് ചിത്തിര ആട്ട സമയത്തെ വധശ്രമക്കേസ്.