ഹർത്താൽ സംബന്ധിച്ച്  കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച കേസുകളുടെ വിധി കേരളത്തിലെ ജനങ്ങൾക്കും പ്രത്യേകിച്ചും വ്യാപാരികൾ ഉൾപ്പെടേയുള്ള സകല സംരംഭകർക്കും പ്രതീക്ഷ നൽകുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരികളായ ശ്രീ. കെ. ഹസൻകോയ, ശ്രീ. കമലാലയം സുകു, സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. എസ്. മനോജ്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. പാപ്പനംകോട് രാജപ്പൻ, സംസ്ഥാന ട്രഷറർ ശ്രീ. അഞ്ചൽ എം. നസീർ എന്നിവർ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹർത്താലിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങൾക്കു നേരെ ആക്രമം അഴിച്ചു വിടുന്നവരും, അതിന് ആഹ്വാനം ചെയ്യുന്ന നേതൃത്വവും നഷ്ടം നൽകേണ്ടി വരും. ഇതു മൂലം നഷ്ടം സംഭവിക്കുന്ന വ്യാപാരികളും സംരംഭകരും സംഘടനയെ സമീപിച്ചാൽ എല്ലാ സഹായവും ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. 


ഒരു രാഷ്ട്രീയ പാർട്ടികളോടും  സംഘടനയ്ക്ക്  പ്രത്യേക വിധേയത്ത്വമോ വിരോധമോ ഇല്ല. ആശയപരമായതും ജനാധിപത്യത്തിലൂന്നിയതുമായ  രാഷ്ട്രീയ പ്രതീഷേധങ്ങൾ  നടത്തുവാൻ ഏതു സംഘടയ്ക്കും അവകാശമുണ്ട്. അതു പക്ഷെ  പ്രത്യക്ഷ രാഷ്ട്രീയ ചിത്രത്തിൽ ഉൾപ്പെടാൻ ആഗ്രഹിക്കാത്ത സംരംഭകരുടെ ജീവനോപാധി തകർത്തു കൊണ്ടുള്ളതാകരുതെന്നും, അത്തരം പ്രവണതൾക്കെതിരെ ശക്തമായ നിയമ നടപടികളിലേക്ക് പോകുമെന്നും നേതാക്കൾ പറഞ്ഞു. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.