Sunny Leone ന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് നൽകിയ പരാതിയിന്മേല്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സണ്ണി ലിയോണും ഭര്‍ത്താവും അടക്കമുള്ള മൂന്ന് പേർ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വീണ്ടും പരിഗണിക്കും. പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് നൽകിയ പരാതിയിന്മേല്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സണ്ണി ലിയോണും (Sunny Leone) ഭര്‍ത്താവും അടക്കമുള്ള മൂന്ന് പേർ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സണ്ണി (Sunny Leone) കഴിഞ്ഞയാഴ്ച കോടതിയെ അറിയിച്ചിരുന്നു. കൊച്ചിയിലെ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.
Also Read:Sunny Leone നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു,29 ലക്ഷം തട്ടിച്ചെന്ന് പരാതി
നേരത്തെ സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി (High Court) തടഞ്ഞിരുന്നു. കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം നൽകി 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് സംസ്ഥാന ഡി.ജി.പിക്ക് പരാതി ലഭിച്ചിരുന്നു. സണ്ണി ഇപ്പോഴും കേരളത്തിലാണ് ഉള്ളത്.
ഇതിനിടയിൽ അവധിക്കാലം ആഘോഷിക്കാൻ പൂവാറിൽ എത്തിയ നടിയെ താമസസ്ഥലത്തെത്തി ക്രൈംബ്രാഞ്ച് (Crime Branch) സംഘം ചോദ്യം ചെയ്തിരുന്നു. തന്റെ പ്രശ്നമല്ല സംഘാടകരുടെ പിഴവാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ പോയതെന്ന് സണ്ണി ലിയോണി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
മാത്രമല്ല പരിപാടി വീണ്ടും സംഘടിപ്പിച്ചാൽ ഉദ്ഘാടനത്തിനെത്താൻ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ഇന്ന് കേസ് പരിഗണിക്കുന്ന ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുമോയെന്ന് നോക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...