കൊച്ചി: വിജിലൻസിനെതിരെ അതൃപ്തി അറിയിച്ച് ഹൈക്കോടതി. ശങ്കര്‍ റെഡ്ഡിയുടെ ഡി.ജി.പി നിയമനം ചോദ്യം ചെയ്തുള്ള വിജിലന്‍സിന്റ്വെ നടപടിയാണ് ഹൈക്കോടതിയുടെ വാക്കാലുള്ള വിമര്‍ശനത്തിന് ഇടയാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് ചോദിച്ച കോടതി, മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് ചോദ്യം ചെയ്യുന്നുവെന്നും കോടതി വിമര്‍ശിച്ചു. വിജിലന്‍സ് എന്തിനാണ് മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുന്നത്. വിജിലന്‍സ് കോടതികള്‍ അനാവശ്യ വ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കരുതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.


ഡി.ജി.പിയായി ശങ്കര്‍ റെഡ്ഡിയെ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചത് നിലവിലെ  സര്‍ക്കാര്‍ ശരിവച്ചിരുന്നു. ഇതിനു പുറമേ വിജിലന്‍സ് പരിശോധന നടത്തിയതാണ് കോടതിയുടെ വാക്കാലുള്ള വിമര്‍ശനത്തിന് ഇടയാക്കിയത്. ചട്ടങ്ങള്‍ ലംഘിച്ചാണ് ശങ്കര്‍ ശറഡ്ഡിക്ക് നിയമനം നല്‍കിയതെന്നും ഇത് പരിശോധിക്കണമെന്നും വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.


അതേസമയം, വിജിലൻസിനുള്ള താക്കീതാണ് ഹൈക്കോടതി നടപടി. അധികാരമില്ലാത്ത കാര്യങ്ങളിലാണ് വിജിലൻസ് ഇടപെടുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.