Shabarimala Airport: ശബരിമല വിമാനത്താവളം; സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന് ഹൈക്കോടതി സ്റ്റേ
Shabarimala Airport Controversy: ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിലും സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിൽ വിജ്‍ഞാപനമിറക്കി എന്നതാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കൊച്ചി: ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ചയാണ് ഹൈക്കോടതി പുറത്താക്കിയത്. ബിലീവേഴ്സ് ചർച്ചിന്റെ കീഴിലുള്ള ഗോസ്പൽ ഫോർ ഏഷ്യ എന്നറിയപ്പെട്ടിരുന്ന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജയിലാണ് ജസ്റ്റിസ് വിജു എബ്രഹാം അധ്യക്ഷനായ ബെഞ്ച് തീരുമാനമെടുത്തത്. കഴിഞ്ഞവർഷം മാർച്ചിലാണ് 441 വ്യക്തികൾ ഉടമസ്ഥർ ആയിട്ടുള്ള1000. 28 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹിക ആഘാത പഠനത്തിന്റെയും ഭൂമിയുടെ ഉടമ ഉടമസ്ഥാവകാശ നിർണയത്തിന്റെയും നിയമസാധ്യതകൾ സംബന്ധിച്ച ആശങ്കകൾ കാരണമാണ് നടപടികൾ നിർത്തിവച്ചത്.
ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിലും സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിൽ വിജ്‍ഞാപനമിറക്കി എന്നതാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൂടാതെ സർക്കാറിന് കീഴിലുളള സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് ആണ് സാമൂഹിക ആഘാത പഠനം നടത്തിയതെന്ന ആക്ഷേപവും ഉയരുന്നു. കേന്ദ്ര സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണിതെന്നും ആരോപണം ഉയരുന്നു.
ALSO READ: മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ; കേന്ദ്ര ഏജൻസിയെ സമീപിക്കും: സ്വപന് സുരേഷ്
ഭൂമി ഏറ്റെടുക്കുന്നതിലൂടെ 285 വീടുകളെയും 358 ഭൂവുടമകളെയും നേരിട്ട് ബാധിക്കുമെന്നാണ് പരിസ്ഥിതി ആഘാത പറന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിലെ 221 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടതായി വരും. കൂടാതെ, റബ്ബറും തേക്കും ഉൾപ്പെടെ ഏകദേശം 325,000 മരങ്ങൾ മുറിക്കേണ്ടതുണ്ട്. ഇവയെല്ലാം പരിഗണിച്ചാണ് കോടതി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സ്റ്റേ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.