കോവിഡ് ബാധയില്‍ വന്‍ വര്‍ദ്ധനവ്, 3,026 പുതിയ രോഗികള്‍
സംസ്ഥാനത്ത് ഇന്ന് 3,026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3,026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 163 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2,723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 237 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ രണ്ട് സി.ഐ.എസ്.എഫ്. ജവാന്‍മാര്‍ക്കും രോഗം ബാധിച്ചു.
ജില്ല അടിസ്ഥാനമാക്കിയുള്ള കോവിഡ് സ്ഥിരീകരണം ഇപ്രകാരമാണ്:-
തിരുവനന്തപുരം 562, മലപ്പുറം 358, എറണാകുളം 318, കോഴിക്കോട് 246, പാലക്കാട് 226, ആലപ്പുഴ 217, കൊല്ലം 209, കോട്ടയം 168, കാസര്‍ഗോഡ് 166, പത്തനംതിട്ട 160, കണ്ണൂര്‍ 158, തൃശൂര്‍ 129, ഇടുക്കി 85, വയനാട് 24
89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 32, തിരുവനന്തപുരം ജില്ലയിലെ 19, എറണാകുളം ജില്ലയിലെ 12, മലപ്പുറം ജില്ലയിലെ 10, കാസര്‍ഗോഡ് ജില്ലയിലെ 5, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 3 വീതവും, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 372 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 23,217 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 68,863 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,850 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,80,963 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,887 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2076 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 37,264 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 568 ഹോട്ട് സ്പോട്ടുകളാണുള്ളത്.