തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കാർഷിക ടൂറിസം മേഖലയുടെ കുതിപ്പിന് കാരണമാകുന്ന മലയോര ഹൈവേ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിൽ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ പദ്ധതിയാണ് മലയോരഹൈവേ നിര്‍മ്മാണം. നിര്‍മ്മാണ പ്രവൃത്തി  വേഗത്തില്‍ പുരോഗമിക്കുകയാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 793.68 കി.മീ റോഡാണ് മലയോര ഹൈവേയായി വികസിപ്പിക്കുന്നത്. ഇതില്‍ 488.63 കി.മീ റോഡ് നിര്‍മ്മാണം സാങ്കേതികാനുമതി നല്‍കി ടെണ്ടര്‍ ചെയ്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

297.595 കി.മീ  പ്രവൃത്തി പുരോഗമിക്കുന്നു. 149.175 കി.മീ റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി.  ഇതിനുപുറമെ 305.05 കി.മീറ്ററിന്  സാമ്പത്തികാനുമതി ലഭിച്ചിട്ടുമുണ്ട്.  ഇതില്‍ സാങ്കേതികാനുമതിക്കായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. മലയോര ഹൈവേ പ്രവൃത്തികള്‍ക്കായി ഇതുവരെ 3505 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭിച്ചത്. ഇതില്‍ 1288 കോടി രൂപ പ്രവൃത്തികള്‍ക്കായി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. 


ALSO READ: രോഗികളുടെ വിവരം സൂക്ഷിക്കുന്നതില്‍ ആശുപത്രികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം: സെമിനാർ


തിരുവനന്തപുരം,ഇടുക്കി, മലപ്പുറം, കോഴിക്കോട്,കാസര്‍ഗോഡ് ജില്ലകളിലെ കൂടുതല്‍ റീച്ചുകളില്‍ ഈ വര്‍ഷം മലയോരഹൈവേ പ്രവൃത്തി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവൃത്തി സംബന്ധിച്ച കൃത്യമായ പരിശോധനയും അവലോകന യോഗങ്ങളും ചേര്‍ന്ന് ഓരോ റീച്ചിലെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടാണ് മുന്നോട്ടു പോകുന്നത്.    സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വലിയ മലയോര ഹൈവേ യാഥാർഥ്യമാക്കാൻ എല്ലാവരുമായും യോജിച്ചുള്ള പ്രവൃത്തിയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ ഒരറ്റത്തുനിന്ന് മറ്റൊരറ്റം വരെ മലയോര ഹൈവേ നിർമ്മിക്കുന്നതെന്നും മന്ത്രി  മുഹമ്മദ് റിയാസ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.