ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹിമാലയൻ മലനിരകളിലെ കൊടും തണുപ്പിൽ യോഗ അഭ്യസിച്ച് ഐടിബിപി സേനാംഗങ്ങൾ.അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായാണ് 15,000 അടി ഉയരത്തിൽ ഐടിബിപി ഉദ്യോഗസ്ഥർ യോഗ അഭ്യസിച്ചത്. ഐടിബിപിയുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിമാലയൻ പർവ്വത മേഖലയിൽ ഇന്ത്യ ചൈന അതിർത്തി സംരക്ഷിക്കുന്ന സേനാംഗങ്ങളാണ് ഹിമവീർസ് എന്ന് അറിയപ്പെടുന്ന ഐടിബിപി സേനാംഗങ്ങൾ.കൊടും മഞ്ഞത്തും ഏറെ സമയമെടുത്ത് സൈനികർ വിവിധ യോഗാസനങ്ങൾ ചെയ്യുന്നത് വിഡിയോയിൽ കാണാം. 


മുൻപ് വിശാഖപട്ടണത്തെ ഭീമിലി സീ ബീച്ചിൽ യോഗ അഭ്യസിക്കുന്ന 56 -മത് ബറ്റാലിയനിലെ ഐടിബിപി ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. യോഗ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായാണ് ഇവർ യോഗ അഭ്യസിച്ചത്. എല്ലാ വർഷവും ജൂൺ 21-നാണ് അന്താരാഷ്‌ട്ര യോഗ ദിനം ആചരിച്ചുവരുന്നത്.