Pooja Holiday 2024: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 11 ന് അവധി
Kerala School Holiday: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 11ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 11ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
Also Read: റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് സ്വർണവില കുതിക്കുന്നു; ഇന്നും 80 രൂപ വർധിച്ചു!
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ ദുർഗാഷ്ടമി ദിവസമാണ് ഒക്ടോബർ 11, ഇത്തവണത്തെ നവരാത്രി ഒക്ടോബർ മൂന്നിനാണ് ആരംഭിച്ചത്. 10 ന് പൂജവെപ്പ് നടക്കും. 11ന് ദുർഗാഷ്ടമിയും 12 ന് മഹാനവമിയുമാണ്. 13 നാണ് വിജയദശമി. അന്നാണ് വിദ്യാരംഭവും പൂജയെടുപ്പും നടക്കുന്നത്. മഹാനവമിയും വിജയദശമിയും പൊതു അവധി ദിവസങ്ങളായിരുന്നു. ഈ വർഷം മഹാനവമിയും വിജയദശമിയും പ്രവൃത്തിദിനങ്ങളല്ലാത്ത രണ്ടാം ശനി, ഞായർ ദിവസങ്ങളിലാണ്. അതിനാൽ രണ്ട് പൊതു അവധി ദിവസങ്ങൾ ഈ വർഷം നഷ്ടമായി എന്നുവേണം പറയാൻ.
Also Read: റെയിൽവെ ജീവനക്കാർക്ക് ദസറയ്ക്ക് മുൻപ് ബമ്പർ ലോട്ടറി; ലഭിക്കും 78 ദിവസത്തെ ബോണസ്!
പൂജവെക്കുന്നത് ഓക്ടോബർ 10 ന് വൈകിട്ടായതിനാൽ ദുർഗാഷ്ടമി ദിവസമായ ഒക്ടോബർ 11ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേരള ബ്രാഹ്മണസഭ സർക്കാരിന് നിവേദനം നൽകിയിരുന്നു. പൂജവെപ്പിന് ശേഷം അക്ഷരങ്ങൾ വായിക്കാനോ എഴുതാനോ പാടില്ലെന്നത് ആചാരമാണെന്ന് ഇവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ബ്രാഹ്മണസഭയെ കൂടാതെ, ദേശീയ അധ്യാപക പരിഷത്തും സമാന ആവശ്യം ഉന്നയിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകിയിരുന്നു.
Also Read: ശുക്ര ശനി സംഗമത്തിലൂടെ നവപഞ്ചമ രാജയോഗം; ഇവർക്ക് ലഭിക്കും കൈ നിറയെ പണം!
പുസ്തകങ്ങൾ പൂജവെച്ചതിന് ശേഷം വിദ്യാലയങ്ങളിൽ പഠനം നടത്തുന്നതും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതും വിശ്വാസികളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത്തരം സവിശേഷ സാഹചര്യങ്ങളിൽ മുൻകാലങ്ങളിൽ ചെയ്തിട്ടുള്ളതുപോലെ ഒക്ടോബർ 11 വെള്ളിയാഴ്ച അവധി അനുവദിക്കണമെന്നായിരുന്നു ദേശീയ അധ്യാപക പരിഷത്തിൻ്റെ ആവശ്യം.