ഇന്നും നാളെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധിയായിരിക്കും. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൃഷി ഓഫീസുകൾ പ്രവർത്തിക്കും.  അംബേദ്കര്‍ ജയന്തിയും പെസഹാ വ്യാഴവും കണക്കിലെടുത്താണ്  ഇന്നത്തെ  അവധി. വിഷുവും ദുഃഖ വെള്ളിയും കണക്കിലെടുത്താണ് നാളെ അവധി. ഇന്നും നാളെയും റേഷന്‍ കടകളും തുറന്ന് പ്രവർത്തിക്കില്ല. എന്നാൽ  ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പതിവു പോലെ പ്രവര്‍ത്തിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൃഷി ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് വ്യക്തമാക്കി. മഴമൂലം കൃഷിനാശത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കും വേണ്ടിയാണ് ഇത്. കൃഷിഭൂമിയില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള സത്വര നടപടികള്‍ വകുപ്പിന്റെ എഞ്ചിനിയറിങ് വിഭാഗവും ജില്ലാ കൃഷി ഓഫീസറും ചേര്‍ന്ന് സ്വീകരിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ആവശ്യമെങ്കില്‍ ജില്ലാ ഭരണകൂടം, ജലവിഭവ വകുപ്പ്,തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പരിഹാരം കാണമണമെന്നും മന്ത്രി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.