തിരുവനന്തപുരം: കോവിഡ് (covid19) അതിരൂക്ഷമായ സാഹചര്യമായതിനാൽ  സംസ്ഥാനത്തെ നിലവിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഹോമിയോ ചികിത്സാ വിഭാഗത്തെയും ഉൾപ്പെടുത്തണമെന്ന് മെഡിക്കൽ ഓഫീസർമാർ ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലെ വിവിധ ചികിത്സാ വിഭാഗങ്ങൾക്ക് പ്രതിരോധ ചികിത്സ ആകാമെന്ന സുപ്രീംകോടതി (Supreme Court) വിധിയുടെ പശ്ചാത്തലത്തിലാണ് ആവശ്യം ഉന്നയിച്ചത്. രോഗ വ്യാപനം അതി തീവ്രമായ സാഹചര്യത്തിൽ ഹോമിയോ ഡോക്ടർമാരെ മാറ്റി നിർത്തുകയാണെന്ന പരാതി ഉയർന്നിരുന്നു.


ALSO READ: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീ പിടുത്തം: 12 കോവിഡ് രോഗികള്‍ വെന്തുമരിച്ചു


സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ  സ്ഥിരം ഹോമിയോ മരുന്നുകളുപയോഗിക്കുന്നവർക്ക് ചികിത്സ നൽകാനുള്ള അനുവാദം നൽകണമെന്നാണ് സർക്കാർ ഹോമിയോ ഡോക്ടർമാരുടെ ആവശ്യം.


ALSO READ: Covid Vaccination: 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇന്ന് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും


കൊറോണ പ്രതിരോധത്തിൽ ആദ്യഘട്ടത്തിൽ വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുകയും അത് വിജയിക്കുകയും ചെയ്തത് ഹോമിയോ ഡോക്ടർമാർ സൂചിപ്പിച്ചു. നിലവിൽ എല്ലാ ജില്ലാ ആശുപ്ത്രികളിൽ നിന്നും വാർഡ് മെമ്പർമാർക്കും സന്നദ്ധ സംഘടനകൾക്കും പ്രതിരോധ മരുന്ന് നൽകുന്നുണ്ട്. എന്നാൽ ഇനി ചികിത്സിക്കുന്നതിനും ഫലപ്രദമായ മരുന്നുകൾ ഹോമിയോവകുപ്പിനുള്ളതിനാൽ അതിന് അനുവദിക്കണമെന്നാണ് ആവശ്യം.