കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജയിലിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ജാമ്യഹർജി തള്ളിയ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിൽ നാളെ ജില്ലാ കോടതിയിൽ അപ്പീൽ നൽകുമെന്ന് ബോബിയുടെ അഭിഭാഷകൻ അറിയിച്ചു. 14 ദിവസത്തേക്കാണ് ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിധിക്ക് പിന്നാലെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അതേസമയം ബോബി ചെമ്മണ്ണൂർ ലൈം​ഗിക അതിക്രമം നടത്തിയത് പ്രഥമദൃഷ്ട്യ വ്യക്തമെന്ന് കോടതി പറഞ്ഞു. പ്രതി സമാന കുറ്റകൃത്യം ആവർത്തിക്കുമെന്ന പ്രോസിക്യൂഷൻ വാദവും കോടതി അം​ഗീകരിച്ചു. പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തിയ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.


Also Read: Boby Chemmanur Remanded: ജാമ്യമില്ല! ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്


ഇന്നലെ രാവിലെയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് എട്ട് മണിയോടെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. ബോബിക്കായി മുതിർന്ന അഭിഭാഷകൻ രാമൻപിള്ളയാണ് കോടതിയിൽ ഹാജരായത്. ഹണി റോസിന്‍റെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. 


മാപ്പ് പറയേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയിൽ ആവർത്തിച്ചു. ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 6–7ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


രൂക്ഷമായ വാദ പ്രതിവാദങ്ങൾക്ക് ശേഷമാണ് കേസിൽ ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം നിഷേധിച്ചത്. പരാതിക്കാരി പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ അഡ്വക്കേറ്റ് വാദിച്ചത്. എന്നാൽ, ബോബി ചെമ്മണ്ണൂര്‍ ചെയ്തത് ഗുരുതര കുറ്റമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഡിജിറ്റൽ തെളിവുകള്‍ അടക്കം പരിശോധിക്കണമെന്നും ജാമ്യം നൽകരുതെന്നും പരാതിയില്‍ ഉന്നയിക്കുന്ന വീഡിയോ പരാതിക്കാരി തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ, ഈ ഘട്ടത്തിൽ വീഡിയോ കാണേണ്ട ആവശ്യമില്ലെന്നായിരുന്നു മജിസ്ട്രേറ്റിന്റെ മറുപടി. തനിക്കെതിരായ ആരോപണം വ്യാജമാണെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമെ തന്റെ പേരിലുള്ളൂവെന്നുമായിരുന്നു അഡ്വ. രാമൻപിള്ളയുടെ വാദം.


കുന്തി ദേവി പരാമർശത്തിന് ശേഷവും പരാതിക്കാരിയുമായി സൗഹൃദത്തിലായിരുന്നുവെന്നതിന്റെ തെളിവാണ് വീഡിയോ എന്നും അഭിഭാഷകൻ വാദിച്ചു. ശരീരത്തിൽ സ്പർശിച്ചു എന്ന് പറയുന്നത് തെറ്റെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.