അരീക്കോട് ദുരഭിമാനക്കൊല: പിതാവിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
അരീക്കോട് വിവാഹതലേന്ന്‍ യുവതി പിതാവിന്‍റെ കുത്തേറ്റ് മരിച്ചു. പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജാനാണ് 22 കാരിയായ മകള്‍ ആതിരയെ കുത്തി കൊന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. രാജന്‍റെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തും.
മലപ്പുറം: അരീക്കോട് വിവാഹതലേന്ന്‍ യുവതി പിതാവിന്‍റെ കുത്തേറ്റ് മരിച്ചു. പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജാനാണ് 22 കാരിയായ മകള്‍ ആതിരയെ കുത്തി കൊന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. രാജന്‍റെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തും.
സൈന്യത്തില്‍ ജോലി ചെയ്യുന്ന ദളിത് യുവാവിനെ വിവാഹം കഴിക്കാനുള്ള മകളുടെ തീരുമാനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസ് നല്‍കുന്ന വിവരം. വിവാഹതലേന്നായ ഇന്നലെ മദ്യപിച്ചെത്തിയ രാജൻ വീട്ടിൽ വിവാഹത്തെച്ചൊല്ലി വഴക്കിട്ടതിനെ തുടര്‍ന്ന്‍ പെണ്‍കുട്ടി രക്ഷപ്പെടാൻ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. കട്ടിലിനടിയിൽ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു രാജന്‍ കുത്തുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ ആതിരയെ മുക്കം കെ.എം.സി.ടി. മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയത്തിനേറ്റ മുറിവാണ് മരണകാരണമായി പറയുന്നത്.
ആതിരയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് സംസ്കരിക്കും.
കൊല്ലപെട്ട ആതിരയ്ക്ക് അമ്മയും രണ്ട് സഹോദരങ്ങളുമുണ്ട്.