Thiruvananthapuram : വാണിജ്യ സിലിണ്ടറിന് വില വർദ്ധിച്ചതും അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും  ഹോട്ടലുടമകളെ പ്രതിസന്ധിയിലായിക്കുകയാണ്.  ഇനി വില വർദ്ധിപ്പിക്കാതെ മറ്റു മാർഗമില്ലെന്നാണ് ഹോട്ടലുടമകളുടെ  നിലപാട്. വാണിജ്യ സിലിണ്ടറുകള്‍ക്ക് ഒറ്റ ദിവസം കൊണ്ട് വർദ്ധിച്ചത് 250 രൂപയാണ്. കഴിഞ്ഞ വർഷം ഒരു സിലിണ്ടറിന് 1600 രൂപയായിരുന്നിടത് ഇന്ന് 2300 രൂപയ്ക്ക് മുകളിലാണ് വില. ദിനം പ്രതി 6 സിലിണ്ടറുകൾ ചിലവാകുന്ന ഹോട്ടലുകളിൽ ഇത് വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത് .


COMMERCIAL BREAK
SCROLL TO CONTINUE READING

 ഒരു ലക്ഷത്തോളം രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്കായി ഇവർക്ക് ചിലവാകുന്നത്. യുക്രൈൻ യുദ്ധം മൂലം പാമോയിലിനും വെളിച്ചണ്ണയ്ക്കും അടക്കം  കഴിഞ്ഞ ദിവസങ്ങളിൽ വില വർദ്ധിച്ചിരുന്നു. ഇതിന് പുറമേയാണ് ഇന്ധന വില കൂടി വർദ്ധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഭക്ഷണത്തിന്റെ വില വർദ്ധിപ്പിക്കുകയല്ലാതെ മറ്റു മാർഗ്ഗനമില്ലെന്നും ഉടമകൾ പറയുന്നു. 


ALSO READ: 7th Pay Commission: കേന്ദ്രത്തിന് ശേഷം ഈ സംസ്ഥാനവും ജീവനക്കാരുടെ ഡിഎ വർദ്ധിപ്പിച്ചു


ഓൺലൈൻ ഫുഡ് ഡെലിവറി നടത്തുന്ന സ്ഥാപനങ്ങൾ 40 ശതമാനത്തിനടുത്ത് ചാർജ് ഈടാക്കുന്നതും പ്രതിസന്ധി വർദ്ധിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ തുക ഉപഭോക്താക്കളിൽ നിന്നും ഈടാക്കണ്ട സാഹചര്യമാണ്. അവശ്യ സാധനങ്ങളുടെ വില വർദ്ധനവ്‌  അടക്കം നേരിടാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.