തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ പല തരത്തിലുള്ള ശ്രമങ്ങളും നടത്തുന്ന കാഴ്ചകൾ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ച് കാണാറുണ്ട്. എ ഐ ക്യാമറ ഉൾപ്പെടെയുള്ളവയെ എങ്ങനെ പറ്റിക്കാം എന്നാണ് പലരുടെയും ചിന്ത. ഇതിനായി നമ്പർ പ്ലേറ്റ് കൈകൊണ്ടും മറ്റും മറച്ച് പോകുന്നവരെല്ലാം പിടിയിലാകാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ ഇതാ റോഡിലെ ക്യാമറകളെ എങ്ങനെ പറ്റിക്കാമെന്ന് കേരള പോലീസ് തന്നെ പറഞ്ഞിരിക്കുകയാണ്. മറ്റൊന്നുമല്ല, ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചാൽ മതിയെന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച വീഡിയോയും കേരള പോലീസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. 


ALSO READ: മണിപ്പൂ‍ർ കലാപം; നടക്കുന്നത് ക്രൈസ്തവ വേട്ട, കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി


റോഡുകളിൽ നിർദ്ദേശിച്ചിട്ടുള്ള വേഗ പരിധിയിൽ തന്നെ വാഹനങ്ങൾ ഓടിക്കുക. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ ചിൻ സ്ട്രാപ്പ് മുറുക്കി തന്നെ ഹെൽമെറ്റ് ധരിക്കുക. ഫോർ വീലർ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യരുത്. വാഹനങ്ങളിൽ രൂപമാറ്റം വരുത്താതിരിക്കുക. രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് വീഡിയോയിലൂടെ കേരള പോലീസ് പങ്കുവെയ്ക്കുന്നത്. 



ക്യാമറകൾ യന്ത്രസംവിധാനങ്ങളാണെന്നും ചില പിശകുകളൊക്കെ സംഭവിച്ചേക്കാമെന്നും പോലീസ് പറഞ്ഞുവെയ്ക്കുന്നു. അത്തരത്തിൽ എന്തെങ്കിലും പിഴ നിങ്ങൾക്ക് വരികയാണെങ്കിൽ അത് അധികാരികളെ ബോധ്യപ്പെടുത്തി പിഴയിൽ നിന്ന് ഒഴിവാകാവുന്നതാണെന്നും പോലീസ് പറയുന്നു. 


കുടിവെള്ളം പൈപ്പ് ഇടൽ തടഞ്ഞ് പൊതുമരാമത്ത് വകുപ്പ്; പ്രതിഷേധവുമായി നാട്ടുകാർ


തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കൊണ്ണിയൂർ വാർഡിൽ ഉറിയാക്കോട് സൈമൺ റോഡിൽ കേന്ദ്രസർക്കാരിന്റെ ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് ഇടാൻ എത്തിയവരെ തടഞ്ഞ് പൊതുമരാമത്ത് വകുപ്പ്. റോഡ് പണി കഴിഞ്ഞ് പൈപ്പ് കുഴിച്ചിട്ടാൽ മതിയെന്നാണ് പൊതുമരാമത്ത് പറയുന്നത്. ഇതിനെതിരെ നാട്ടുകാർ രംഗത്തെത്തി.


അതേസമയം, ജൽ ജീവൻ പദ്ധതി നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് തടയാൻ പാടില്ലെന്ന് സർക്കാർ അറിയിപ്പുണ്ടെന്ന് പറഞ്ഞെങ്കിലും തങ്ങൾക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല എന്നാണ് പൊതുമരാമത്ത് പറയുന്നത്.  ഉറിയാക്കോട് സൈമൺ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞിട്ട് എട്ട് വർഷത്തോളമായി. ഈ റോഡ് വീണ്ടും ടാർ ചെയ്ത ശേഷം പൈപ്പ് ഇട്ടാൽ മതി എന്നുള്ള പൊതുമരാമത്തിന്റെ ശാഠ്യത്തിനെതിരായാണ് വാർഡ് മെമ്പറും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ ജൽ ജീവൻ പദ്ധതിയും പൊതുമരാമത്തുമായുള്ള ഉടമ്പടി ഉണ്ടെങ്കിലും പൈപ്പിടാൻ അനുവദിക്കില്ലെന്നും പഞ്ചായത്ത്‌ റോഡിൽ പൈപ്പിട്ടാൽ മതിയെന്നുമാണ് ഇവർ പറയുന്നത്. 


പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി സൽകുമാറും ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിയും സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തികൾ തുടങ്ങാൻ നിർദ്ദേശം നൽകി. അതേസമയം, തങ്ങളുടെ വീട്ടിലേക്കുള്ള പൈപ്പിടൽ പൊതുമരാമത്ത് തടഞ്ഞാൽ ആര്യനാട് പൊതുമരാമത്ത് ഓഫീസിൻ്റെ നടക്കൽ കുത്തിയിരിന്നു സമരം നടത്തുമെന്ന് നാട്ടുകാരും പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.