തിരുവനന്തപുരം :-  പട്ടികവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ലാപ് ടോപ്പ്, ടാബ് തുടങ്ങിയവ വിതരണം ചെയ്യാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി ഒരു വർഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാൻ കഴിയാത്തത് ബന്ധപ്പെട്ട വകുപ്പു തലവൻമാരുടെ വീഴ്ചയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനിയും കാലതാമസം കൂടാതെ അർഹരായ എല്ലാ പട്ടികവർഗ്ഗ വിഭാഗങ്ങളിലെ  വിദ്യാർത്ഥികൾക്കും ഗാഡ്ജെറ്റുകൾ വിതരണം ചെയ്യണമെന്ന്  കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.


തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവ് പഞ്ചായത്ത് ഡയറക്ടർ നടപ്പാക്കിയില്ലെന്നാരോപിച്ച് ആദിവാസി മഹാസഭ സമർപ്പിച്ച പരാതിയിലാണ്  ഉത്തരവ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ നടപടികൾ സ്വീകരിച്ചിട്ടുള്ളതായി പഞ്ചായത്ത് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.  


എന്നാൽ സ്കുളുകളുടെ പ്രവർത്തനം സാധാരണ നിലയിലായിട്ടും പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിക്കാരനായ ആദിവാസി മഹാസഭ പ്രസിഡന്റ് മോഹനൻ ത്രിവേണി ആരോപിച്ചു.  ഉത്തരവിറങ്ങി ഒരു വർഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാൻ കഴിയാത്തതിന് ന്യായീകരണമില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ