തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഏർപ്പെടുത്തിയ സുരക്ഷാ നിയന്ത്രണത്തിനിടെ മരുന്നു വാങ്ങാനെത്തിയ ആളെ പോലീസ് തിരിച്ചയച്ച സംഭവത്തിൽ നടപടി. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കുഞ്ഞിന് മരുന്ന് വാങ്ങനെത്തിയ കോട്ടയം തിരുവഞ്ചൂർ സ്വദേശി എസ്.ശരതിനെയാണ് പോലീസ് നിയന്ത്രണത്തിന്റെ പേരും പറഞ്ഞ് തടഞ്ഞത്. ഇത് പിന്നീട് വൻ വിവാദമായി. ഈ സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയോട് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശിച്ചിരിക്കുന്നത്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഞായറാഴ്ച വൈകിട്ടാണ് സംഭവം. ബജറ്റിനെതിരായ പ്രതിഷേധം നടക്കുന്നതിനാൽ മുഖ്യമന്ത്രി കടന്നുപോകുന്ന കാലടിയിലും കൊച്ചി വിമാനത്താവളത്തിലേക്കു തിരിയുന്ന മറ്റൂർ ജം​ഗ്ഷനിലും പോലീസ് വൻ നിയന്ത്രണമൊരുക്കിയിരുന്നു. ഭാര്യയെ കൊച്ചി വിമാനത്താവളത്തിൽ വിട്ടു മടങ്ങുമ്പോഴാണ് ശരത് ഒപ്പമുണ്ടായിരുന്ന 4 വയസ്സുള്ള കുട്ടിക്ക് മരുന്ന് വാങ്ങാനിറങ്ങിയത്. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുന്നതിനാൽ കാർ പാർക്ക് ചെയ്യാൻ പോലീസ് വിസമ്മതിച്ചു. തുടർന്ന് ഇവരോട് പോലീസ് ഭീഷണി ഉയർത്തുകയായിരുന്നു. മരുന്നു വാങ്ങി പെട്ടെന്നു പോകുമെന്നു പറഞ്ഞിട്ടും വഴങ്ങിയില്ല. പോലീസിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് മെഡിക്കൽ ഷോപ്പ് ഉടമയെത്തിയപ്പോൾ കട അടപ്പിക്കുമെന്ന് പറഞ്ഞുകൊണ്ട് പോലീസ് കടയുടമയെയും ഭീഷണിപ്പെടുത്തി.


Also Read: 'നീ കൂടുതൽ ജാഡയൊന്നും എടുക്കേണ്ട'; മുഖ്യമന്ത്രിക്കായി വൻ നിയന്ത്രണം; മരുന്ന് വാങ്ങാൻ എത്തിയ കുഞ്ഞിന്റെ കുടുംബത്തിന് പോലീസ് ഭീഷണി


 


തുടർന്ന് മരുന്ന് വാങ്ങി മടങ്ങിയ ശരത് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യേഗസ്ഥർക്കും പരാതി അയച്ചു. കടകൾക്കുമുന്നിൽ നിന്നിരുന്ന‌വരെയെല്ലാം പോലീസ് ഒഴിപ്പിച്ചിരുന്നതായാണ് വിവരം. കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നവരെ ഇറക്കിവിട്ടതായും കറുത്ത ഷർട്ട് ധരിച്ചിരുന്ന ഇതര സംസ്ഥാനക്കാരനെ വിരട്ടിവിട്ടതായും പരാതിയുണ്ട്. സ്റ്റാൻഡുകളിലുണ്ടായിരുന്ന ഓട്ടോറിക്ഷകളും പോലീസ് ഒഴിപ്പിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.