Human Rights Commission: സിനിമ ഷൂട്ടിംഗിനിടെയുണ്ടായ അപകടം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
ബ്രൊമാൻസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അർജുൻ അശോകൻ, സംഗീത്, മാത്യൂ തോമസ് എന്നിവർക്ക് പരിക്കേറ്റത്.
എറണാകുളം: കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തിൽ കേസെടുത്ത് മനുഷ്യവകാശ കമ്മിഷൻ. കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണെന്ന് കമ്മീഷൻ പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കമ്മീഷൻ നിര്‍ദേശം നല്‍കി. സംഭവത്തില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കൊച്ചി സെൻട്രൽ പോലീസാണ് അമിത വേഗതയ്ക്ക് കേസെടുത്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അര്‍ജുന്‍ അശോകൻ, മാത്യൂ തോമസ്, ശംഗീത് പ്രതാപ് എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. 5 പേർക്കാണ് പരിക്കേറ്റത്. ഷൂട്ടിംഗിനിടെ കാർ തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. കൊച്ചി എം.ജി റോഡിൽ സിനിമാ ചിത്രീകരണത്തിനിടെയാണ് കാറപകടമുണ്ടായത്. ചെയ്സിംഗ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു.
Also Read: Movie Shoot Accident: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടം; അമിത വേഗതയ്ക്ക് പോലീസ് കേസെടുത്തു
ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. കാർ ഓടിച്ചത് സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അപകടമുണ്ടായത് ജൂലൈ 27ന് പുലര്‍ച്ചെ 1:30 ഓടെയാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുന്നതും ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ച ശേഷം തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy