തിരുവനന്തപുരം: എഐസിസി (AICC) നേതൃത്വത്തോട് ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് (Opposition leader) രമേശ് ചെന്നിത്തല (Ramesh Chennithala). താൻ സ്ഥാനം ചോദിച്ചിട്ടുമില്ല തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. കോൺഗ്രസിൽ (Congress) പ്രവർത്തിക്കാൻ തനിക്ക് സ്ഥാനം വേണ്ടെന്നും  പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

താന്‍ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണ്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് പാര്‍ട്ടി ഇതിനകം തന്നെ ധാരാളം സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇനിയും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ ബുദ്ധിമുട്ട് ഒന്നുമില്ല. സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി തന്നെ അപമാനിക്കരുത്.


"സ്ഥാനമൊഴിഞ്ഞിട്ട് നാലുമാസമായി. എന്നോട് ആരും എന്തെങ്കിലും സ്ഥാനം തരാമെന്ന് പറഞ്ഞിട്ടില്ല. ഇതുമായി എന്തെങ്കിലും ചര്‍ച്ച നടക്കുന്നതായിട്ടും എനിക്കറിയില്ല" അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 


Also Read: Assembly ruckus case: തടസ്സ ഹർജിയും രമേശ് ചെന്നിത്തലയുടെ ഹര്‍ജിയും തള്ളി കോടതി 


നിയമസഭാ കയ്യാങ്കളി കേസിൽ തന്‍റെ ഹർജി തള്ളിയതിന് പ്രധാന്യമില്ലെന്ന് രമേശ് ചെന്നിത്തല. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സുരേശനെ നിയമിക്കണം. ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകും. മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 


Also Read: Internal Clash in Congress : ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരിൽ കണ്ട് വിഡി സതീശൻ, കോൺ​ഗ്രസിൽ താത്കാലിക വെടിനിർത്തൽ


എന്നാൽ രമേശ്  ചെന്നിത്തലയ്ക്കും (Ramesh Chennithala) അഭിഭാഷക പരിക്ഷത്തിനും തടസ്സ ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ (Prosecution) നിലപാട്. കയ്യാങ്കളി കേസിൽ (Assembly ruckus case) സുപ്രീം കോടതിയിൽ വരെ നിയമപോരാട്ടം നടത്തിയതിനാൽ തനിക്ക് തടസ്സഹ‍ർജി ഫയൽ ചെയ്യാൻ അധികാരമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിർവാദം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.