ബിഗ് ബോസ് എന്ന അദൃശ്യ മനുഷ്യനെ പല പ്രേക്ഷകരും സ്നേഹിക്കുന്നുണ്ട്. ആരെന്ന് അറിയാതെ ഒന്ന് കണ്ടിട്ടുപോലുമില്ലാതെയാണ് കഴിഞ്ഞ 4 സീസണുകളിലും ബിഗ് ബോസിനെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്. ആരാണ് ബിഗ് ബോസ്? പ്രേക്ഷകർ ഒരുപാട് നാളായി അറിയാൻ ആഗ്രഹിച്ച ചില ചോദ്യങ്ങളുടെ മറുപടി ബിഗ് ബോസ് സീ മലയാളം ന്യൂസിനോട് നേരിട്ട് പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

100 ദിവസങ്ങൾ മത്സരാർത്ഥികളുമായി അദൃശ്യനായി അവർക്ക് നിർദേശങ്ങൾ നൽകി കൂടെ ഉണ്ടായിരുന്നത് ബിഗ് ബോസ് മാത്രമാണ്. മത്സരാർഥികളെപോലെ ബിഗ് ബോസിനെയും അതേ അളവിൽ തന്നെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ബിഗ് ബോസിന്റെ ഉള്ളിൽ ആരോടാണ് ഇഷ്ടം എന്ന് അറിയാൻ ഒരുപാട് പ്രേക്ഷകർക്ക് ആഗ്രഹമുണ്ടായിരുന്നു. സീ മലയാളം ന്യൂസിനോട് പല കാര്യങ്ങളും ബിഗ് ബോസ് തുറന്ന് പറഞ്ഞു.


പല ഒഫീഷ്യൽ കാര്യങ്ങളും തുറന്ന് പറയാൻ പാടില്ലെന്ന് ആദ്യമേ ബിഗ് ബോസ് സൂചിപ്പിച്ചിരുന്നു. എന്നാൽ പോലും തന്റെ പരിധിയിൽ നിൽക്കുന്ന കാര്യങ്ങൾക്ക് അദ്ദേഹം മനസ്സ് തുറന്ന് സംസാരിച്ചു. ബിഗ് ബോസിൽ അവസാന നാളുകളിൽ മത്സരാർത്ഥികൾക്ക് ബിഗ് ബോസ് ഒരു ടാസ്‌ക് നൽകിയിരുന്നു. ഇത്രയും നാൾ ശബ്ദത്തിലൂടെ മാത്രം നിങ്ങൾ കേട്ട ബിഗ് ബോസിന്റെ രൂപം നിങ്ങളുടെ മനസ്സിൽ ഉള്ളതുപോലെ വരയ്ക്കുക എന്നതായിരുന്നു ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയ ടാസ്‌ക്. പല മത്സരാർത്ഥികളും അവരുടേതായ രീതിയിൽ ബിഗ് ബോസിനെ വരച്ചു. എല്ലാ ചിത്രങ്ങളും രസമായിരുന്നെങ്കിലും ബിഗ് ബോസിന് പ്രിയപ്പെട്ട ചിത്രം ഏതെന്ന് അറിയാൻ അന്നും പ്രേക്ഷകർക്ക് ആഗ്രഹമുണ്ടായിരുന്നു. അതിന് ഉത്തരം തേടിയാണ് ബിഗ് ബോസിനോട് സീ മലയാളം ന്യൂസ് ആ ചോദ്യം ചോദിച്ചത്. 


ഏറ്റവും ഇഷ്ടപ്പെട്ട ബിഗ് ബോസ് ചിത്രം ഏതെന്ന ചോദ്യത്തിൽ ബിഗ് ബോസ് ആദ്യമായി മനസ്സ് തുറന്നു. എല്ലാ ചിത്രങ്ങളും തനിക്ക് ഇഷ്ടപ്പെട്ടെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ബ്ലെസ്ലിയുടെ ചിത്രമാണെന്ന് തുറന്ന് പറഞ്ഞു ബിഗ് ബോസ്." ബ്ലെസ്ലി വരച്ചത് സിംഹത്തിന്റെ ചിത്രമാണ്. ആ സിംഹം എനിക്ക് ഇഷ്ടപ്പെട്ടു. സിംഹത്തിന്റെ മുകൾ ഭാഗത്തായി ഒരു കണ്ണും വരച്ചു. അത് ബിഗ് ബോസിന്റെ കണ്ണുകളാണ്. അതുകൊണ്ട് തന്നെ ആ ചിത്രമാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്"- ബിഗ് ബോസ് തുറന്ന് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.