IAS Officers Whatsapp Group Controversy: മല്ലു ഹിന്ദു വാട്സ് അപ് ഗ്രൂപ്പ്; അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും
IAS Officers Whatsapp Group Controversy: ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്.
മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്‍ വാട്സാപ് ഗ്രൂപ്പ് തുടങ്ങിയെന്ന വിവാദത്തിൽ സർക്കാരിന് ഇന്ന് അന്വേഷണ റിപ്പോർട്ട് കൈമാറും. റിപ്പോർട്ട് പരിശോധിച്ച ശേഷം ചീഫ് സെക്രട്ടറി ഗോപാലകൃഷ്ണനോട് വിശദീകരണം തേടും. ഇതിന് പിന്നാലെ നടപടി ഉണ്ടാവാനാണ് സാധ്യത.
ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിൽ ഫോണുകൾ ഫോർമാറ്റ് ചെയ്തെന്നും സിറ്റി പോലീസ് കമ്മീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
Read Also: പശ്ചിമ ബംഗാളിൽ സെക്കന്തരാബാദ്-ഷാലിമർ എക്‌സ്പ്രസിൻ്റെ 3 കോച്ചുകൾ പാളം തെറ്റി
ഫോറൻസിക് പരിശോധനയിലും മെറ്റയുടെ റിപ്പോർട്ടിലും ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തൽ. ഫോണുകൾ ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ തെളിവുകൾ കണ്ടെത്താനായില്ലെന്ന പൊലീസ് കണ്ടെത്തലും ഗോപാലകൃഷ്ണന് തിരിച്ചടിയാകാൻ സാധ്യത.
അദ്ദേഹത്തിന്റെ രണ്ടു ഫോണുകള്‍ ഫോറൻസിക് പരിശോധനക്ക് നൽകിയിരുന്നു. രണ്ട് ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ പ്രത്യകിച്ചൊന്നും കണ്ടെത്താൻ കഴിയില്ലെന്നാണ് ഫൊഫോറൻസിക് റിപ്പോർട്ട്. വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ സജീവമല്ലാത്തിനാൽ ഹാക്കിങ് നടന്നിട്ടുണ്ടോ എന്ന് പറയാനാകില്ലെന്നാണ് മെറ്റ നൽകിയ വിശദീകരണം.
കുറച്ച് ദിവസം മുമ്പാണ് മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് രൂപം കൊണ്ടത്. സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ അടക്കം ഗ്രൂപ്പിൽ ചേർത്തിരുന്നു. ഇത്തരമൊരു ഗ്രൂപ്പിനെക്കുറിച്ച് ചിലർ ആശങ്ക അറിയിച്ചു. പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത് ഫോൺ ഹാക്ക് ചെയ്തതായി അദ്ദേഹം പ്രതികരിച്ചിരുന്നു. തുടർന്ന് അദ്ദേഹം സിറ്റി സൈബർ സെല്ലിൽ പരാതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.